Malayalam
തന്റെ മകന്റെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി മിനിസ്ക്രീന്‍ താരം നിയ രഞ്ജിത്ത്
തന്റെ മകന്റെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി മിനിസ്ക്രീന്‍ താരം നിയ രഞ്ജിത്ത്
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് നിയ രഞ്ജിത്ത്. ഒരു പക്ഷേ നിയ എന്ന പേര് പറഞ്ഞാല്‍ ഇപ്പോഴും ആരാധകര്‍ക്ക് മനസിലാക്കണം എന്നില്ല. പ്രത്യേകിച്ചും താരത്തിന്റെ യാഥാര്‍ത്ഥപേരായ കോന്‍സാനിയ എന്ന പേര്. മലയാളികള്‍ക്ക് ഈ താരം കല്യാണിയാണ്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത നമ്മളുടെ കല്യാണി ഇപ്പോള്‍ കുടുംബജീവിതം ആസ്വദിക്കുന്ന തിരക്കില്‍ ആണ്.
ആദ്യ സീരിയലിലൂടെ വലിയ ജനപ്രീതിയും ആരാധക പിന്തുണയും സ്വന്തമാക്കിയ നിയ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ ശേഷമാണ് വിവാഹത്തോടെ ഒരു ചെറിയ ബ്രേക്ക് എടുത്തത്. രണ്ടര വര്‍ഷത്തോളം മാറി നിന്ന ശേഷം മടങ്ങി വന്നപ്പോഴും നിയയെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഇതിനിടയില്‍ ആണ് ജീവിതത്തിലേക്ക് പുതിയ ഒരാള്‍ കൂടി എത്തുന്നു എന്ന സന്തോഷം നിയ പങ്കിട്ടത്.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് താരത്തിനും ഭര്‍ത്താവ് രഞ്ജിത്തിനും രണ്ടാമത്തെ കണ്മണിയായി മകന് ജനിച്ചത്.നിയ ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലാണ്. മകന്റെ രണ്ടു മാസത്തെ വിശേഷങ്ങളാണ് ഈ വിഡിയോയില്‍ ഉള്ളത്. മലയാളവും തമിഴും ഉള്‍പ്പെടെ 25 ഓളം സീരിയാളുകളില് താരം മിന്നി തിളങ്ങിയിട്ടുണ്ട്.
സീരിയലില്‍ മാത്രമല്ല സിനിമയിലും താരം തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. മലയാളത്തില്‍ ‘മിഥുനം’, ‘അമ്മ’, ‘കറുത്തമുത്ത്’ തുടങ്ങി താരം അഭിനയിച്ച മിക്ക സീരിയലുകളും സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴില്‍ ‘കസ്തൂരിയും മികച്ച റേറ്റിങ് ആണ് നല്‍കിയത്. ‘ബെസ്റ്റ് ഫ്രണ്ട്സ്’ എന്ന സിനിമയിലും ‘മലയാളി’ എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയായും താരം തിളങ്ങിയിട്ടുണ്ട്.
