സിനിമാ നിര്‍മ്മാതാവായ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്റെ ആദ്യ സിനിമയായിരുന്നു പൂവിന് പുതിയ പൂന്തെന്നല്‍. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ സിനിമയായിരുന്നിട്ടും അത് പരാജയപ്പെട്ടുവെന്നും മുടക്കിയ പൈസ പോലും തിരികെ കിട്ടിയില്ലെന്നും പറയുകയാണ് ആദ്ദേഹം.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.1986 സെപ്തംബറിലാണ് പൂവിന് പുതിയ പൂന്തെന്നല്‍ റിലീസ് ചെയ്യുന്നത്.
എന്റെ സിനിമയടക്കം ആറ് സിനിമകളാണ് ഒരാഴ്ച തന്നെ മമ്മൂട്ടിയുടേതായി റിലീസ് ചെയ്യുന്നത്. ഇതില്‍ ആവനാഴി ഹിറ്റായി. ബാക്കി അഞ്ച് ചിത്രങ്ങളും ആവറേജായിരുന്നു. ഒരുപക്ഷെ അതാകാം ചിത്രം പരാജയപ്പെടാനൊരു കാരണമായതെന്നും തോന്നുന്നു. ആ സിനിമയുടെ ക്ലൈമാക്സ് മമ്മൂട്ടി മരിക്കുന്നതാണ്.
അത് ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാതെ വന്നതാകാം പരാജയകാരണം. പിന്നീട് ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ സത്യരാജ് ആയിരുന്നു നായകന്. തമിഴില്‍ സൂപ്പര്‍ഹിറ്റായിരുന്നു ചിത്രം. യാതൊരു മാറ്റവുമില്ലായിരുന്നു ചിത്രത്തില്‍. രഘുവരന് വരുന്നത് പൂഴിവാസല് എന്ന ആ റീമേക്കിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...