Connect with us

‘പരാജയം കരുത്തുള്ള ആളാക്കി’; മലയാളത്തിലെ ട്രോളുകളും വിമര്‍ശനങ്ങളും ക്രൂരമാകാറുണ്ട്

Malayalam

‘പരാജയം കരുത്തുള്ള ആളാക്കി’; മലയാളത്തിലെ ട്രോളുകളും വിമര്‍ശനങ്ങളും ക്രൂരമാകാറുണ്ട്

‘പരാജയം കരുത്തുള്ള ആളാക്കി’; മലയാളത്തിലെ ട്രോളുകളും വിമര്‍ശനങ്ങളും ക്രൂരമാകാറുണ്ട്

നീണ്ട നാളുകള്‍ക്ക് ശേഷം തീയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമെത്തിയ ചിത്രമായിരുന്നു മാസ്റ്റര്‍. കോവിഡ് ഭീതി മറന്ന് പ്രേക്ഷകര്‍ തീയേറ്ററിലേക്ക് എത്തിയതോടെ മാസ്റ്റര്‍ വന്‍ വിജയമായി മാറി. മാസ്റ്ററിലെ നായികയായി എത്തിയത് മലയാളിയായ മാളവിക മോഹനന്‍ ആയിരുന്നു. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച പട്ടം പോലെയായിരുന്നു മാളവികയുടെ ആദ്യ സിനിമ. തന്റെ ആദ്യ സിനിമ തീയേറ്ററില്‍ പ്രതീക്ഷിച്ച അത്ര വിജയിച്ചില്ല എന്നത് ഏറെ വേദനിപ്പിച്ചിരുന്നു എന്ന് മാളവിക പറയുന്നു. ഒരു മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് മാളവിക മനസ് തുറന്നത്. ഏറെ പ്രതീക്ഷകളുണ്ടായിരുന്നു പട്ടം പോലെ എന്ന ചിത്രത്തില്‍. അളകപ്പന്‍ സാറിന്റെ സംവിധാനം. മമ്മൂട്ടിയാണ് സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആദ്യ സിനിമയെ കുറിച്ചുള്ള ആവേശം കൂട്ടിയിരുന്നു. പക്ഷേ സിനിമ തീയേറ്ററില്‍ പ്രതീക്ഷിച്ച അത്ര വിജയിച്ചില്ല. അത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു.

അത്ര പ്രായമല്ലേ ആയിരുന്നുള്ളൂ. പരാജയത്തേയും വിജയത്തേയും കൈകാര്യം ചെയ്യാന്‍ അറിയുമായിരുന്നില്ല. സിനിമയില്‍ നായികയാകുമ്പോള്‍ ആവേശത്തോടെ ഒരുപാട് പേര്‍ ഒപ്പമുണ്ടാകും. പക്ഷെ പരാജയപ്പെടുമ്പോള്‍ എന്തു ചെയ്യണമെന്ന് ആരും പറഞ്ഞു തരില്ല. അത് അനുഭവച്ചു തന്നെ അറിയണം. വേറെ ജോലികളില്‍ പരാജയം എന്നത് പ്രൈവറ്റ് ആണ്. പക്ഷെ സിനിമയിലെ പരാജയം പബ്ലിക് ആണെന്നും മാളവിക പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ചും മാളവിക മനസ് തുറക്കുന്നു. മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ടെന്ന് മാളവിക അഭിപ്രായപ്പെടുന്നു. തന്റെ നിറത്തെ കുറിച്ചും ശരീരത്തെ കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥികൂടത്തില്‍ തൊലി വച്ചു പിടിപ്പിച്ച പോലെ എന്നു വരെ പറഞ്ഞു. തന്റെ ശരീരത്തെ കുറിച്ച് പറയാന്‍ അവര്‍ക്ക് എന്താണ് അവകാശമെന്നും മാളവിക ചോദിക്കുന്നു. ആ സ്ഥിതിയ്ക്ക് വലിയ മാറ്റങ്ങള്‍ മലയാളത്തില്‍ വന്നിട്ടില്ലെന്നും മാളവിക പറയുന്നു. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാല്‍ പോലും ആക്രമിക്കുന്നവര്‍ ഇപ്പോഴുമുണ്ട്.

അതേസമയം പരാജയം തന്നെ കരുത്തുള്ള ആളാക്കി മാറ്റിയെന്നും മാളവിക പറയുന്നു. അതിനുള്ള പരിശീലനമായിരുന്നു പട്ടം പോലെയെന്നും മാളവിക കൂട്ടിച്ചേര്‍ക്കുന്നു. പട്ടം പോലെയ്ക്ക് ശേഷം മാളവിക അഭിനയിച്ച ചിത്രം നിര്‍ണായകം ആയിരുന്നു. പിന്നീട് കന്നഡയിലും ഹിന്ദിയിലും അഭിനയിച്ചു. പേട്ടയിലൂടെയാണ് തമിഴില്‍ എത്തുന്നത്. പിന്നാലെയാണ് വിജയ് ചിത്രത്തിലെ നായികയാകുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top