Malayalam
ചിത്രത്തിലെ പൃഥ്വിരാജിന്റെ നായികയെ മനസ്സിലായോ?; വൈറലായി ചിത്രങ്ങള്‍
ചിത്രത്തിലെ പൃഥ്വിരാജിന്റെ നായികയെ മനസ്സിലായോ?; വൈറലായി ചിത്രങ്ങള്‍
റിയാലിറ്റി ഷോകളിലൂടെയും, നൃത്ത രംഗത്തൂടെയെല്ലാം സിനിമാ ലോകത്ത് എത്തിയ നിരവധി താരങ്ങളുണ്ട്. അത്തരത്തില്‍ എത്തപ്പെട്ട നടിയാണ് ദുര്‍ഗ്ഗ കൃഷ്ണ. ചുരുങ്ങിയ സമയം കൊണ്ടാണ് ദുര്‍ഗ്ഗ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ദുര്‍ഗ്ഗയുടെ ഒരു കുട്ടിക്കാല ചിത്രമാണ് വൈറലാവുന്നത്. നൃത്ത അരങ്ങേറ്റ ദിനത്തില്‍ പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവെച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ പ്രേക്ഷകരോട് സംവദിച്ചപ്പോള്‍ അവരുടെ ആവശ്യപ്രകാരം പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്. ഗ്രൂപ്പ് ചിത്രം ആയതിനാല്‍ ചുവന്ന നിറത്തിലെ അടയാളം രേഖപ്പെടുത്തിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഈ കാണുന്ന ഫോട്ടോയാണ് തന്റെ വാട്സാപ്പ് ചിത്രമെന്നും താരം പറയുന്നു.
2017 ല്‍ റിലീസ് ചെയ്ത വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ സിനിമയിലേക്ക് വരുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടിക്ക് കഴിഞ്ഞിട്ടുണ്ട്. എം. പ്രദീപ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. നാടന്‍ പെണ്‍കൊടിയായാണ് ഇതില്‍ ദുര്‍ഗ എത്തുന്നത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്.
സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങളിലും സജീവം ആണ്. അതേസമയം തന്റെ ചിത്രങ്ങള്‍ക്ക് നേരെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടിയും നടി നല്‍കാറുണ്ട്. സ്റ്റൈലിഷ് വേഷങ്ങളിലുള്ള ദുര്‍ഗ്ഗയുടെ ഫോട്ടോഷൂട്ടുകള്‍ കാണുമ്പോള്‍, വിമാനത്തിലെ ആ പാവം നാട്ടിന്‍പുറത്തുകാരിയെ മിസ് ചെയ്യുന്നുണ്ടെന്നാണും ആരാധകര്‍ മുമ്പ് പറഞ്ഞിരുന്നു.
