Malayalam
എല്ലാം ഇത്രയും വേഗത്തിലാകുമെന്ന് കരുതിയില്ല, സമയം ആകുമ്പോള്‍ അത് സംഭവിക്കുക തന്നെ ചെയ്യുമെന്ന് ദീപ്തി സതി
എല്ലാം ഇത്രയും വേഗത്തിലാകുമെന്ന് കരുതിയില്ല, സമയം ആകുമ്പോള്‍ അത് സംഭവിക്കുക തന്നെ ചെയ്യുമെന്ന് ദീപ്തി സതി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദീപ്തി സതി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ദീപ്തി തെന്നിന്ത്യയിലെ പല ഭാഷകളിലെ നിരവധി ചിത്രങ്ങളില്‍ വഷമിട്ടു. മലയാളത്തിന് പുറമെ കന്നട, തെലുങ്ക്, തമിഴ്, മറാത്തി ഭാഷകളില്‍ നടി അഭിനയിച്ചു. ലളിതം സുന്ദരം പത്തൊമ്പതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളാണ് ദീപ്തിയുടേതായി പുറത്തെത്താനുള്ള മലയാള സിനിമകള്‍. സോഷ്യല്‍ മീഡിയകളിലും സജീവമായ നടി തന്റെ പുതിയ ചിത്രങ്ങളും ഡാന്‍സ് വീഡിയോകളും പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ ജീവിതത്തെയും സിനിമയെയും കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.
സിനിമ എപ്പോള്‍ മനസില്‍ കയറി എന്നു അറിയില്ല. മൂന്നുവയസ് മുതല്‍ ഭരതനാട്യം പഠിച്ചു. സ്കൂളില്‍ പഠിക്കുമ്ബോള്‍ ചിത്രരചനയില്‍ പങ്കെടുത്തു. കരാട്ടെയില്‍ ബ്ളാക്ക് ബെല്‍റ്റ് നേടി. സര്‍ഗാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും ചിന്തയും അറിയാതെ മനസില്‍ കയറി . അപ്പോള്‍ മുതല്‍ സിനിമയില്‍ എത്തണമെന്ന് ആഗ്രഹിച്ചു. തീവ്രമായി ആഗ്രഹിച്ചാല്‍ ഈ ലോകത്ത് ലഭിക്കാത്തതായി ഒന്നുമില്ല. മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മുക്കയുടെയും പൃഥ്വിരാജിന്റെയും ബിജുമേനോന്റെയും നായികയായി. എല്ലാം ഇത്ര വേഗം സംഭവിക്കുമെന്ന് ഒട്ടും കരുതിയില്ല. കഥാപാത്രമായി മാറാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കാറുണ്ട്.
‘നീന’യായി മാറാന്‍ ഭംഗിയുള്ള മുടി കഴുത്തിനൊപ്പിച്ചു മുറിച്ചു. ബുള്ളറ്റ് ഓടിക്കാന്‍ പഠിച്ചു. ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ടെന്‍ഷനില്ലായിരുന്നു. എന്നെ വിശ്വസിച്ച് കഥാപാത്രത്തെ ഏല്‍പ്പിച്ച ലാല്‍ജോസ് സാറിനെ നിരാശപ്പെടുത്താന്‍ പാടില്ലെന്ന് ആഗ്രഹിച്ചു. അത് നിറവേറ്റാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഇപ്പോഴും കൂടെത്തന്നെയുണ്ട്. വിനയന് സാറിന്റെ ‘പത്തൊമ്ബതാം നൂറ്റാണ്ട് ‘ആണ് പുതിയ ചിത്രം. ആദ്യമായി ഒരു ചരിത്ര സിനിമയുടെ ഭാഗമാകാന്‍ പോവുന്നു. ഇതുവരെ കാണാത്ത രൂപം .അതിന്റെ സന്തോഷം വളരെ വലുത്.
സിനിമയില്‍ എത്തുക എളുപ്പമല്ല. എത്തിച്ചേര്‍ന്നാല്‍ നല്ല കഥാപാത്രം ലഭിക്കാന്‍ എളുപ്പമല്ല. എന്നാല്‍ ഒരുപാട് ആളുകള്‍ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ എത്രപേരുടെ ആഗ്രഹം സഫലമാകുന്നുവെന്ന് ആരും അറിയുന്നില്ല. ഞാന്‍ ഭാഗ്യവതിയാണ്. ഒരു പുതുമുഖ നായികയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അവസരം ആറു വര്‍ഷം മുന്‍പ് ‘നീന’ തന്നു. ആദ്യ സിനിമയില്‍ത്തന്നെ ടൈറ്റില്‍ കഥാപാത്രം.മുംബയ് യില്‍ ജനിച്ചു വളര്‍ന്ന പാതി മലയാളി പെണ്ണാണ് ഞാന്‍.
‘നീന’യില്‍
അഭിനയിക്കുമ്പോള്‍ എന്റെ മലയാളം അത്ര നല്ലതല്ല. എന്നിട്ടും മലയാള
സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. ആറുവര്‍ഷത്തെ യാത്രയില്‍ ഞാന്‍ ഏറെ
സന്തോഷവതി.തെലുങ്ക് , കന്നട, മറാത്തി ഭാഷകളിലും അഭിനയിച്ചു. എന്നും എന്റെ
സ്വപ്നമാണ് ബോളിവുഡ്.മുംബയ് യില്‍ ജീവിച്ചിട്ടും ബോളിവുഡ് സിനിമയുടെ
ഭാഗമാകാന്‍ കഴിഞ്ഞില്ല. അതിനുള്ള സമയം ആയില്ലെന്ന് കരുതാനാണ് താത്പര്യം.
ആഗ്രഹം ഓരോ ദിവസവും വളരുന്നു.അതു സംഭവിക്കുക തന്നെ ചെയ്യും.എന്നാല്‍
‘ഓണ്‍ലി ഫോര്‍ സിംഗിള്‍സ് ‘ എന്ന ഹിന്ദി വെബ് സീരസില്‍ അഭിനയിക്കാന്‍
കഴിഞ്ഞു. പുതിയ ഒരു ചുവടുവയ്പാണ് എന്നും ദീപ്തി സതി പറഞ്ഞു.
