Connect with us

‘ഋഷ്യശ്രൃംഗന്റെ വൈശാലി’ ഇവിടെയുണ്ട്!; സുപര്‍ണയുടെ പുതിയ രൂപം കണ്ട് അമ്പരന്ന് ആരാധകര്‍

Malayalam

‘ഋഷ്യശ്രൃംഗന്റെ വൈശാലി’ ഇവിടെയുണ്ട്!; സുപര്‍ണയുടെ പുതിയ രൂപം കണ്ട് അമ്പരന്ന് ആരാധകര്‍

‘ഋഷ്യശ്രൃംഗന്റെ വൈശാലി’ ഇവിടെയുണ്ട്!; സുപര്‍ണയുടെ പുതിയ രൂപം കണ്ട് അമ്പരന്ന് ആരാധകര്‍

മലയാളികളല്ലായിരുന്നിട്ടും മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച നിരവധി നടന്മാരും നടിമാരും ഉണ്ട്. അത്തരത്തില്‍ ഒരുകാലത്ത് ഏറെ ആരാധകരുണ്ടായിരുന്ന ശാലീന സുന്ദരിയായിരുന്നു സുപര്‍ണ്ണ ആനന്ദ്. ഒരുപക്ഷേ, സുപര്‍ണ എന്നു പറഞ്ഞാല്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാകണം എന്നില്ല വൈശാലി എന്ന ഒറ്റ സിനിമ മതി ഈ നടിയെ ഓര്‍ത്തിരിക്കാന്‍. ഞാന്‍ ഗന്ധര്‍വ്വന്‍, ഉത്തരം, നഗരങ്ങളില്‍ ചെന്നുരാപാര്‍ക്കാം, വൈശാലി തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാകാന്‍ സുപര്‍ണ്ണയ്ക്ക് അധികം കാലതാമസം വേണ്ടി വന്നില്ല. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് വൈശാലി. ഭരതന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിലെ വൈശാലിയും ഋഷ്യശ്രൃംഗനും ഇന്നും സിനിമ പ്രേമികള്‍ക്ക് മാധുര്യം ചോരാത്ത കഥാപാത്രങ്ങളാണ്.

ജീവിതത്തില്‍ അന്നേ വരെ സ്ത്രീകളെ കണ്ടിട്ടില്ലാത്ത ഋഷ്യശൃംഗന്‍ എന്ന മുനികുമാരന്റെയും അദ്ദേഹത്തെ തേടി എത്തുന്ന വൈശാലി എന്ന ദേവദാസി പെണ്ണിന്റെയും കഥയാണ് ‘വൈശാലി’. അംഗ രാജ്യത്തില്‍ കൊടും വേനലാണ് അതില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍  കാമശാസ്ത്രം പഠിച്ച വൈശാലി പുറപ്പെടുകയാണ്. ഋഷ്യശൃംഗന്‍, സ്ത്രീകളെ അറിഞ്ഞിട്ടില്ലാത്ത മുനികുമാരന്‍. അദ്ദേഹം വന്നു യാഗം ചെയ്താല്‍ മാറുന്ന വരള്‍ച്ചയ്ക്ക് വേണ്ടി അദ്ദേഹത്തെ വശീകരിക്കുകയാണ് വൈശാലിയുടെ ലക്ഷ്യം. അവളെ കാണുന്ന ഋഷ്യശൃംഗന്‍ അവളില്‍ അനുരക്തനാവുകയും അവളുമായി ആടിപ്പാടുകയും ചെയ്യുന്നു. ഒടുവില്‍ അദ്ദേഹത്തെ തന്റെ അംഗ രാജ്യത്തേക്ക് വൈശാലി കൂട്ടിക്കൊണ്ടു പോവുകയാണ്. ചിത്രത്തിലേതു പോലെ വൈശാലി നയാകന്‍ സഞ്ജയായിരുന്നു സുപര്‍ണ്ണയുടെ ജീവിതത്തിലെയും നായകന്‍.

വൈശാലിയിലൂടെയാണ് സുപര്‍ണ്ണയും സഞ്ജയും ഒരുമിച്ച് അഭിനയിച്ചത്. വൈശാലി എന്ന ചിത്രത്തിലെ കണ്ടുമുട്ടല്‍ ഇരുവരുടെയും ജീവിതത്തിലും ഒരു വഴിത്തിരിവായിരുന്നു. ചിത്രത്തിന് ശേഷം വൈകാതെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ 2007 ല്‍ വിവാഹ മോചിതരുമായി. ഇപ്പോഴിതാ സുപര്‍ണ്ണയുടെ പുത്തന്‍ ഫോട്ടോകള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. വണ്ണം വെച്ച് രൂപം എല്ലാം മാറി ആള് ആകെ മാറിയിരിക്കുകയാണ്. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ സുപര്‍ണ ഇപ്പോള്‍ കുടുംബിനിയായും ബിസിനെസ്സുകാരിയായും ഒക്കെ ജീവിതം ആസ്വദിക്കുകയാണ്.

തങ്ങള്‍ തമ്മില്‍ പൊരുത്തപ്പെട്ട് പോകില്ലെന്ന് മനസിലാക്കി. അതോടെ വേര്‍പിരിയാന്‍ തീരുമാനിച്ചു. പ്രണയം പോലെ മനോഹരമാകില്ല അതുകഴിഞ്ഞുള്ള ജീവിതമെന്ന തിരിച്ചറിവാണ് ഇപ്പോഴുള്ളതെന്നും സഞ്ജയ് പറയുന്നു. 10 വര്‍ഷത്തോളം താന്‍ അമേരിക്കയിലായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമായി മുന്നേറുന്നതിനിടയിലാണ് തരുണയെ കണ്ടെത്തിയത്. തനിക്കൊപ്പമുള്ളവരുടെയെല്ലാം പേരില്‍ ഉണ്ടല്ലോയെന്ന് പറഞ്ഞ് ഡാഡി തന്നെ കളിയാക്കിയിരുന്നുവെന്ന് താരം പറയുന്നു. താന്‍ മാത്രമല്ല സുപര്‍ണ്ണയും പുനര്‍വിവാഹിതയായിരുന്നു. മക്കള്‍ അവര്‍ക്കൊപ്പമാണ് കഴിയുന്നത്. ദില്ലിയാണ് അവരെന്നും വിവാഹമോചനത്തെപ്പറ്റി സഞ്ജയ് പറയുന്നു.

വൈശാലിയുടെ ചിത്രീകരണത്തിനിടയില്‍ താനും സുപര്‍ണ്ണയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇന്ദ്രനീലിമയോലും എന്ന ഗാനം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും താരം പറയുന്നു. ഇടുക്കിയില്‍ വെച്ചായിരുന്നു ഈ ഗാനം ചിത്രീകരിച്ചത്. വൈശാലി കഴിഞ്ഞയുടനെ തന്നെ തങ്ങള്‍ വിവാഹിതരായിരുന്നു. 2007ലാണ് വിവാഹമോചനം നേടിയത്. ഇന്നും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് തങ്ങള്‍ എന്നും സഞ്ജയ് വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top