Malayalam
‘എനിക്ക് മനസില്ലാവുന്നില്ല തന്നെ വിനായകാ, മുഖ്യന് ഇട്ട് കൊട്ടിയതാണോ’; വിനായകനോട് ചോദ്യവുമായി സോഷ്യല്‍ മീഡിയ
‘എനിക്ക് മനസില്ലാവുന്നില്ല തന്നെ വിനായകാ, മുഖ്യന് ഇട്ട് കൊട്ടിയതാണോ’; വിനായകനോട് ചോദ്യവുമായി സോഷ്യല്‍ മീഡിയ
ആത്മീയ ഗുരുവായി അറിയപ്പെടുന്ന ശ്രീ എമ്മിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവച്ച് നടന്‍ വിനായകന്‍. ആര്‍എസ്എസ് സഹയാത്രികനായി അറിയപ്പെടുന്ന ശ്രീ എമ്മിന്റെ സത്സംഗ് ഫൗണ്ടേഷന് യോഗ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാന്‍ ഭൂമി നല്‍കിയ സര്‍ക്കാര്‍ നടപടി വിവാദമായ സാഹചര്യത്തിലാണ് വിനായകന്റെ പോസ്റ്റ്.
ക്യാപ്ഷനൊന്നും കൂടാതെ പങ്കുവച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എനിക്ക് മനസില്ലാവുന്നില്ല തന്നെ വിനായകാ, മുഖ്യന് ഇട്ട് കൊട്ടിയതാണോ, ചേരയെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുക്കഷ്ണം തിന്നണം എന്ന് പഠിപ്പിച്ച മഹാന്‍ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
യോഗ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാനായി തിരുവനന്തപുരം ചെറുവയക്കല്‍ വില്ലേജിലാണ് ഭൂമി അനുവദിക്കുക. ഹൗസിങ് ബോര്‍ഡിന്റെ കൈവശമുള്ളതാണ് സ്ഥലം. 10 വര്‍ഷത്തേക്ക് ലീസിനാണ് ഭൂമി നല്‍കുന്നത്.
യോഗി എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ശ്രീ എം തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂര്‍ സ്വദേശിയാണ്. കഴിഞ്ഞവര്‍ഷം രാജ്യം ഇദ്ദേഹത്തെ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘവുമായും പത്രവുമായുള്ള ബന്ധം നേരത്തെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ശ്രീ എം തുറന്നുപറഞ്ഞിട്ടുണ്ട്.
