Malayalam
ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രം അതായിരുന്നു; ദുല്‍ഖര്‍ സല്മാന്
ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രം അതായിരുന്നു; ദുല്‍ഖര്‍ സല്മാന്
ദുല്‍ഖര്‍ സല്മാന് നായകനായ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ തീയേറ്ററുകളിലെത്തിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ തന്റെ സിനിമയുമായി ബന്ധപ്പെട്ട വിശേഷം പങ്കുവെയ്ക്കുകയാണ് ദുല്‍ഖര്‍. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ഋതു വര്‍മയാണ് നായികാ കഥാപാത്രമായി എത്തിയിരുന്നത്. ദുല്‍ഖറിന്റെ അഞ്ചാമത്തെ തമിഴ് ചിത്രമായിരുന്നു കണ്ണും കണ്ണും കൊള്ളൈയടിത്താല്‍. വിഘ്നേശ് ശിവനായിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കിയിരിക്കുന്നത്. മസാല കോഫിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ മസാല കോഫിയുടെ രണ്ടാമത്തെ തമിഴ് ചിത്രമായിരുന്നുവെന്ന പ്രത്യേകതയുമുണ്ടായിരുന്നു. താന്‍ വര്‍ക്ക് ചെയ്ത സിനിമകളില്‍ ഏറെ ആസ്വദിച്ച് ചെയ്ത ചിത്രമാണ് കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്ന് ദുല്‍ഖര്‍ സല്മാന് ഫേസ്ബുക്കില്‍ കുറിച്ചു.
ടീമിലെ എല്ലാവരോടും വലിയ സ്നേഹമെന്നും ഒരുപാടിഷ്ടത്തോടെ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് ഒരുപാട് നന്ദിയെന്നും ദുല്‍ഖര്‍ കുറിച്ചു. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ ഓര്‍മ്മകള്‍ അയവിറക്കിയിരിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ 25-ാം ചിത്രമാണ് കണ്ണും കണ്ണും കൊള്ളൈയടിത്താല്‍. പ്രണയത്തിന് പ്രാധാന്യമുള്ള, ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമുള്ള കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ ഒരുപാട് നന്മയുള്ള ചിത്രമാണ.് ചിത്രത്തെ കുറിച്ച് പറയുമ്പോള്‍ ഇമോഷണലാകുകയാണ്.
ചിത്രത്തിന്റെ സംവിധായകന് ദേസിംഗ് പെരിയസാമി അത്രത്തോളം പാഷനേറ്റാണ്. കഥ പറയാന്‍ വന്നപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് അത് വ്യക്തമാണ്. അദ്ദേഹത്തിന് ടെക്ക്നിക്കല്‍ സംബന്ധമായ വിഷയങ്ങളില്‍ പോലും ആഴത്തിലുള്ള വിവരമുണ്ട്.
ദുല്‍ഖര്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം അത്രത്തോളം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ചിത്രമാണ് ഇത്. അതുകൊണ്ട് തന്നെ അതെല്ലാം സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ട്. സംവിധായകന്റെ വലിയ കഴിവിനാല് സിനിമ വര്ക്കൌട്ടാകുകയായിരുന്നു. അതുകൊണ്ടാണ് മറ്റെല്ലാം അത്രത്തോളം മികച്ചതായി വര്‍ക്കൌട്ടായത്.
25ാം സിനിമ
തന്റെ 25ാമത്തെ സിനിമയാണ് ഇത്, തമിഴിലേക്കുള്ള തന്റെ തിരിച്ചുവരവ്. സിനിമയില്‍ അത്രത്തോളം വിശ്വാസമുണ്ടായിരുന്നു. നല്ല സിനിമയുടെ ഭാഗമാകണമെന്നായിരുന്നു വലിയ ആഗ്രഹം. സെറ്റില്‍ എല്ലാവരും വലിയ സന്തോഷമായിരുന്നു. എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും അത്രത്തോളം ലയിച്ച് വര്‍ക്ക് ചെയ്ത സിനിമയാണ്. എല്ലാവരോടും ഒരുപാട് സ്നേഹം. ഈ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചത് വലിയ ഭാഗ്യമാണ്.
സിനിമയെ മറ്റൊരു ലെവലിലേക്ക് ഉയര്‍ത്തുകയായിരുന്നു. സിനിമയില്‍ ഒരുമിച്ചഭിനയിച്ച ഓരോ സഹതാരങ്ങളെയും പേരെടുത്ത് പരാമര്‍ശിച്ച് പ്രശംസിക്കുകയായിരുന്നു താരം. സഹതാരങ്ങളെ സ്ക്രീനില്‍ കണ്ടപ്പോള്‍ ഞാന്‍ കൈയ്യടിക്കുകയും വിസിലടിക്കുകയും ചെയ്യുകയായിരുന്നു. സഹതാരങ്ങളൊക്കെ സിനിമയെ മറ്റൊരു ലെവലിലേക്ക് ഉയര്‍ത്തുകയായിരുന്നു. തമിഴ് നാട്ടിലെ ലോക്കല്‍ മീഡിയ പോലും നല്കുന്ന വലിയ പിന്തുണയ്ക്കും ദുല്‍ഖര്‍ നന്ദി അറിയിച്ചു.
