Connect with us

കാത്തിരിപ്പിന് വിരാമം; ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിന്റെ റീലീസ് തീയതി പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

Malayalam

കാത്തിരിപ്പിന് വിരാമം; ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിന്റെ റീലീസ് തീയതി പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

കാത്തിരിപ്പിന് വിരാമം; ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിന്റെ റീലീസ് തീയതി പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. കോവിഡ് പശ്ചാത്തലത്തില്‍ റിലീസ് വൈകിയ ചിത്രം മെയില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പുറത്തു വരുന്ന വിവരം. മെയ് 13ന് പെരുന്നാള്‍ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചരിത്ര സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക.

മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

ഡോക്ടര്‍ റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്. 2020 മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് ലോക്ഡൗണിനിടെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. അതേസമയം, ഫഹദ് ഫാസില്‍ നായകനാകുന്ന മാലിക് എന്ന ചിത്രവും മെയ് 13ന് തന്നെയാണ് റിലീസ് ചെയ്യുന്നത്. ആന്റോ ജോസഫ് ആണ് മാലിക് നിര്‍മ്മിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top