Malayalam
സത്യം പറഞ്ഞാല്‍ സഹിക്കാന്‍ പറ്റാത്തതാ, വേറെയൊന്നും കൊണ്ടല്ല; വൈറലായി സായ്കുമാറിന്റെ വാക്കുകള്‍
സത്യം പറഞ്ഞാല്‍ സഹിക്കാന്‍ പറ്റാത്തതാ, വേറെയൊന്നും കൊണ്ടല്ല; വൈറലായി സായ്കുമാറിന്റെ വാക്കുകള്‍
പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ നിന്നും നിരവധി ആരാധകരെയാണ് സായ് കുമാര്‍ എന്ന താരം സ്വന്തമാക്കിയത്. ഏത് വേഷവും തനിക്ക് അഭിനയിച്ച് പ്രതിഫലിപ്പിക്കാമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുമുണ്ട്. റാംജിറാവു സ്പീക്കിംഗ്, കുഞ്ഞിക്കൂനന്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മോഹന്‍ലാല്‍ -ജീത്തുജോസഫ് ചിത്രമായ ദൃശ്യം 2ലും അദ്ദേഹം ശ്രദ്ധേയ വേഷത്തിലെത്തി. ഇപ്പോഴിതാ നടന്റെ 29 വര്‍ഷം മുമ്പുള്ള ഒരു അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴത്തെ മലയാള സിനിമയെപ്പറ്റി ആര്‍ട്ടിസ്റ്റ് എന്ന നില ഒഴിച്ചിട്ട് പറഞ്ഞാല്‍, സത്യം പറഞ്ഞാല്‍ സഹിക്കാന്‍ പറ്റാത്തതാ. വേറെയൊന്നും കൊണ്ടല്ല. റാംജിറാവും സ്പീക്കിംഗിന് ശേഷം നാല് പേര് ഒരു പെട്ടി, ഇല്ലെങ്കില്‍ നാല് പേര് ഒരു കൊച്ച്. അല്ലെങ്കില്‍ എന്തെങ്കിലും ഒരു കോമഡി, എന്തെങ്കിലും സംഭവം കാണിച്ചുകൂട്ടുക എന്ന പ്രവണതയിലേക്ക് വന്നു.
ഹ്യൂമര്‍ എന്താ കോമഡി എന്താണെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥയാണോയെന്ന് എനിക്കറിയില്ല. ഹ്യൂമറും കോമഡിയും ഒന്നു തന്നെയാണെന്ന് വിചാരിച്ചിരിക്കുന്ന പാര്‍ട്ടികളായിരിക്കാം ചിലപ്പോള്‍ അദ്ദേഹം പറഞ്ഞു
