Malayalam
മകന്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ സുന്ദരിയായി നവ്യ നായര്‍; വൈറലായി ചിത്രങ്ങള്‍
മകന്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ സുന്ദരിയായി നവ്യ നായര്‍; വൈറലായി ചിത്രങ്ങള്‍
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച നവ്യ വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തു എങ്കിലും, വിവാഹശേഷം ചില സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ ഇവ വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷന്‍ ഷോ അവതാരകയായി മാറിയിരുന്നു. നീണ്ടൊരു ഇടവേളയ്ക്കു ശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ നായര്‍.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നവ്യ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഒരു യാത്രയ്ക്കിടെ മകന്‍ പകര്‍ത്തിയ തന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് നവ്യ. ”ചിത്രങ്ങള്‍ പകര്‍ത്താന്‍ ഞങ്ങള്‍ പരസ്പരം സഹായിക്കുന്നത് ഇങ്ങനെയാണ്, ഞാനും എന്റെ പികാച്ചുവും. തീര്‍ച്ചയായും അവന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ എന്നേക്കാള്‍ മികച്ചതാണ്,” എന്നാണ് നവ്യ കുറിച്ചിരിക്കുന്നത്.
വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തില്‍ നവ്യയെ കൂടാതെ വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.
ചിത്രത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിര്‍മാണം ബെന്‍സി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാന്‍ഡുമാണ്.
