Connect with us

സുഹൃത്തുക്കള്‍ക്കൊപ്പം കൊല്‍ക്കത്തയിലേയ്ക്ക് സൈക്കിള്‍ യാത്ര നടത്തി അജിത്ത്; വൈറലായി ചിത്രങ്ങള്‍

Malayalam

സുഹൃത്തുക്കള്‍ക്കൊപ്പം കൊല്‍ക്കത്തയിലേയ്ക്ക് സൈക്കിള്‍ യാത്ര നടത്തി അജിത്ത്; വൈറലായി ചിത്രങ്ങള്‍

സുഹൃത്തുക്കള്‍ക്കൊപ്പം കൊല്‍ക്കത്തയിലേയ്ക്ക് സൈക്കിള്‍ യാത്ര നടത്തി അജിത്ത്; വൈറലായി ചിത്രങ്ങള്‍

സാഹസികത ഏറെ ഇഷ്ടമുള്ള താരമാണ് നടന്‍ അജിത്ത്. ബൈക്ക് റേസ്, കാര്‍ റേസ്, എയ്‌റോ മോഡഡലിംഗ്, സൈക്കിളിംഗ്, ഫോട്ടോഗ്രാഫി എന്നിങ്ങനെ അജിത്തിന്റെ ഇഷ്ടങ്ങളുടെ പട്ടിക നീളുന്നു. ഇപ്പോഴിതാ, സുഹൃത്തുക്കള്‍ക്ക് ഒപ്പം അജിത്ത് കൊല്‍ക്കത്തയിലേക്ക് നടത്തിയ സൈക്കിളില്‍ യാത്രയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

സ്‌പോര്‍ട്‌സ് വസ്ത്രങ്ങളും ഹെല്‍മറ്റും മാസ്‌കും ധരിച്ച്, റോഡ് ട്രിപ്പിന് ആവശ്യമുള്ള സന്നാഹങ്ങളുമായി യാത്ര ചെയ്യുന്ന അജിത്തിനെയാണ് ചിത്രങ്ങളില്‍ കാണാനാവുക.

സൈക്കിളിസ്റ്റും അജിത്തിന്റെ സുഹൃത്തുമായ സുരേഷ് കുമാര്‍ ആണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ സുഹൃത്തുക്കള്‍ക്കൊപ്പം സിക്കിമിലേക്ക് താരം ഒരു ബൈക്ക് ട്രിപ്പും നടത്തിയിരുന്നു.

സംവിധായകന്‍ എച്ച്.വിനോദിന്റെ ‘വാലിമൈ’ എന്ന ചിത്രമാണ് അജിത്തിന്റേതായി ഇനി റിലീസിനെത്താനുള്ള സിനിമ. വിനോദ്, ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് ബോണി കപൂര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് ‘വാലിമൈ’. ‘പിങ്കി’ന്റെ തമിഴ് റീമേക്ക് ആയ ‘നേര്‍കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ വര്‍ഷം മൂവരും ഒന്നിച്ചിരുന്നു. ‘വാലിമൈ’യില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്.

More in Malayalam

Trending

Recent

To Top