Malayalam
കമന്റിട്ടയാള്‍ക്ക് ഉപദേശം നല്‍കി മഞ്ജു പിള്ള; ചര്‍ച്ചയ്ക്ക് വഴിവെച്ച് പുത്തന്‍ ചിത്രങ്ങള്‍
കമന്റിട്ടയാള്‍ക്ക് ഉപദേശം നല്‍കി മഞ്ജു പിള്ള; ചര്‍ച്ചയ്ക്ക് വഴിവെച്ച് പുത്തന്‍ ചിത്രങ്ങള്‍
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം നടിയാണ് മഞ്ജു പിള്ള. ജനപ്രിയ സീരിയലുകളിലൂടെയാണ് മഞ്ജു എന്ന നടി മിനി സ്‌ക്രീനിന്റെ സ്വന്തം ആയത്. തട്ടീം മുട്ടീം സീരിയലിലൂടെ ഇപ്പോഴും സ്‌ക്രീനില്‍ ചിരിയുടെ മാലപ്പടക്കം സമ്മാനിക്കുന്ന നടിയാണ് മഞ്ജു. അടൂര്‍ ഗോപാലകൃഷ്ണന്റെ പുരസ്‌കാരങ്ങള്‍ നേടിയ നാലു പെണ്ണുങ്ങളില്‍ പ്രധാന വേഷം അവതരിപ്പിച്ചത് മഞ്ജുവായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യം ആയ മഞ്ജുവിന്റെ പുതിയ ലുക്ക് കണ്ട അമ്പരപ്പില്‍ ആണ് പ്രേക്ഷകര്‍.
കുറച്ചുകാലം മുന്‍പേ മഞ്ജുവിന്റെ മാറ്റം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു എന്നാല്‍ മുന്‍പത്തേക്കാളും കൂടുതല്‍ സുന്ദരി ആയി ഇപ്പോള്‍ മഞ്ജു പങ്കിട്ട ചിത്രങ്ങള്‍ ഒരു ചര്‍ച്ചയ്ക്ക് തന്നെ വഴി വച്ചിരിക്കുകയാണ്. ആരാധകരുടെ സംശയങ്ങള്‍ക്കും ആശംസകള്‍ക്കും മഞ്ജു മറുപടി പറഞ്ഞതോടെയാണ് അത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയത്. മഞ്ജു ചേച്ചിയുടെ പുതിയ ലുക്ക് കണ്ടിട്ട് കൊതിയാകുന്നു, എന്താണ് ഇതിന്റെ സീക്രട്ട് എന്ന് ചോദിക്കുമ്പോള്‍ മഞ്ജു നന്ദി പറയുന്നതോടൊപ്പം തന്നെ അതിന്റെ കാരണങ്ങളും ആരാധകര്‍ക്കായി പറഞ്ഞു നല്‍കുന്നു.
തന്റെ ഡയറ്റീഷ്യന്‍ ലക്ഷ്മി മനീഷ് ആണ് ഈ രൂപ മാറ്റത്തിനു കാരണം എന്നും, നിങ്ങള്‍ക്ക് ഉപദേശം ആവശ്യം ഉണ്ടെങ്കില്‍ നേരിട്ട് ലക്ഷ്മിയെ ബന്ധപ്പെടാം എന്നും മഞ്ജു പിള്ള പറയുന്നു. മഞ്ജു പിള്ളയുടെ മാത്രം മാറ്റമല്ല ഒട്ടുമിക്ക സെലിബ്രിറ്റികളുടെയും പുതിയ ലുക്കിന് പിന്നില്‍ ലക്ഷ്മിയുടെ ഒരു മാജിക് ടച്ച് ഉണ്ട് എന്ന് സോഷ്യല്‍ മീഡിയയിലൂടെ ചില പോസ്റ്റുകള്‍ വരികയും ചെയ്തിരുന്നു.
ഷൂട്ടിംഗ് തിരക്കുകളില്ലാതിരുന്ന കൊവിഡ് കാലത്ത് കൃഷിയിലേക്ക് തിരിഞ്ഞ മഞ്ജുവിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ വൈറലായിരുന്നു. ആട്, കോഴി, പോത്ത് തുടങ്ങിയവയൊക്കെ വളര്‍ത്തുന്നതിനായി വീടിനോട് ചേര്‍ന്ന് ഫാം ആരംഭിച്ച ചിത്രങ്ങള്‍ മഞ്ജു തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഫാമിലേക്ക് പോത്തുകളുമായി രണ്ടാമത്തെ ലോഡെത്തി എന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങള്‍ മഞ്ജു ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്നത്. ഹരിയാനയില്‍ നിന്നുമെത്തുന്ന മുറ പോത്തുകളാണ് മഞ്ജു ഫാമിലേക്ക് വാങ്ങിയിരിക്കുന്നത്. ഭര്‍ത്താവ് ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവും ഫാമിലെ ആടുകളെ പരിപാലിക്കുന്ന ചിത്രങ്ങള്‍ മഞ്ജു മുമ്പ് പങ്കുവെച്ചിട്ടുണ്ട്. നിരവധിപേരാണ് മഞ്ജു ആരംഭിച്ചിരിക്കുന്ന പുതിയ ഫാമിന് ആശംസകളുമായി എത്തിയിരുന്നത്.
1992 ല്‍ ശബരിമലയില്‍ തങ്കസൂര്യോദയം എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ മഞ്ജുപിള്ള സീരിയലുകളിലും സജീവമായിരുന്നു. ചെറുപ്പം മുതല്‍ തന്നെ സീരിയലിലും സജീവമായിരുന്നു. സിനിമ- സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കവെ മഞ്ജു പെട്ടെന്ന് അപ്രത്യക്ഷയാവുകയായിരുന്നു.
കരിയറിലെ 9 വര്‍ഷത്തെ ഇടവേളയെ കുറിച്ചും താരം മുമ്പ് മനസ്സ് തുറന്നിരുന്നു. സംവിധായകനും ഛായാഗ്രാഹകനുമായ സുജിത്ത് വാസുദേവാണ് മഞ്ജു പിളളയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ദിയ എന്നൊരു മകളുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു സീരിയല്‍ വിശേഷങ്ങള്‍ക്കൊപ്പം തന്നെ കുടുംബ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. മഞ്ജുവിനെ പോലെ തന്നെ മകള്‍ ദിയയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.
നടിയിലൂടെയാണ് മകളുടെ വിശേഷങ്ങളും പ്രേക്ഷകരില്‍ എത്തുന്നത് അഭിനയത്തില്‍ മാത്രമല്ല ബിസിനസ്സിലും നടി ചുവട് വെച്ചിട്ടുണ്. ഫാം ബിസിനസ്സ് ആണ് മഞ്ജു ആരംഭിച്ചിരിക്കുന്നത്. കോമഡി വേഷങ്ങളിലൂടെയാണ് മഞ്ജു പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലും അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് നടിയെ തേടി കൂടുതലും എത്തിയത്. ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത് തട്ടീംമുട്ടീം പരമ്പരയിലെ മോഹനവല്ലിയാണ്. 2011 ല്‍ ആരംഭിച്ച പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു കടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് തട്ടീം മുട്ടീം പരമ്പരയില്‍ ചര്‍ച്ച ചെയ്യുന്നത് മഞ്ജുവിനോടൊപ്പം മിനിസ്‌ക്രീന്‍- ബിഗ് സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കപ്പെട്ട താരങ്ങളാണ്.
