Malayalam
ഒരു സംശയത്തോടെയാണ് ദൃശ്യം 2 ല്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്; ഇത് വിട്ടു കളഞ്ഞിരുന്നെങ്കില്‍ നഷ്ടമായി പോയേനേ എന്ന് ജയശങ്കര്‍
ഒരു സംശയത്തോടെയാണ് ദൃശ്യം 2 ല്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്; ഇത് വിട്ടു കളഞ്ഞിരുന്നെങ്കില്‍ നഷ്ടമായി പോയേനേ എന്ന് ജയശങ്കര്‍
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ജയശങ്കര്‍. മിക്ക സിനിമയിലും പ്രശ്നങ്ങളുടെ തുടക്കക്കാരനായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്ന കഥാപാത്രമായിരുന്നു ദൃശ്യം 2 വിലേത്. ചിത്രത്തില്‍ മുഴുനീള കഥാപാത്രമല്ലാതിരുന്നിട്ടും നിരവധി പേരാണ് ജയശങ്കറിനെ പ്രശംസിച്ച് എത്തിയത്.
മുപ്പതു വര്‍ഷത്തോളം സിനിമയ്ക്കൊപ്പം സഞ്ചരിച്ചിട്ടും പുതിയ കാലത്തെ ചിത്രങ്ങളിലൂടെയാണ് ജയശങ്കര്‍ പ്രേക്ഷകര്‍ക്കു പരിചിതനായത്. ഒരു സംശയത്തോടെയാണ് കോവിഡ് കാലത്ത് ദൃശ്യം 2ല്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെങ്കിലും ഈ വേഷം വിട്ടുകളഞ്ഞിരുന്നെങ്കില്‍ ബുദ്ധിമോശമായേനേയെന്ന് ഒരു അഭിമുഖത്തില്‍ ജയശങ്കര്‍ വ്യക്തമാക്കി.
ഞാന്‍ ചെയ്തതില്‍ ഏറ്റവും കുറച്ച് സ്ക്രീന്‍ സ്പേസ് ഉള്ള കഥാപാത്രമാണ് ദൃശ്യത്തിലേത്. പക്ഷേ ഏറ്റവും കൂടുതല്‍ പ്രതികരണങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നതും ഈ കഥാപാത്രത്തിനാണ്. സിനിമ റിലീസ് ചെയ്തത് മുതല്‍ ഇതുവരെയും ഫോണിന് വിശ്രമമില്ലാതെ കോളുകളും മെസ്സേജുകളും കിട്ടുകയാണ്. കഥാപാത്രം നന്നായി എന്നാണ് എല്ലാവരും പറയുന്നത്.
കേരളത്തില്‍നിന്നു മാത്രമല്ല പല സംസ്ഥാനങ്ങളില്‍ നിന്നും വിളിക്കുന്നുണ്ട്. മുന്‍പും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഇത്രയും പ്രതികരണങ്ങള്‍ ഇതാദ്യമാണ്. പ്രശ്നം ഉണ്ടാക്കുന്ന കഥാപാത്രങ്ങളില്‍ നിന്നും നായകനെ സഹായിക്കുന്ന കഥാപാത്രമായപ്പോള്‍ വ്യത്യാസമുണ്ട്. ഈ വിജയത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നും ജയശങ്കര്‍ പറഞ്ഞിട്ടുണ്ട്.
