Malayalam
സുഹൃത്തുക്കള്‍ക്ക് ആഹാരം പാചകം ചെയ്ത് മോഹന്‍ലാല്‍; വീഡിയാ പകര്‍ത്തി കല്യാണി
സുഹൃത്തുക്കള്‍ക്ക് ആഹാരം പാചകം ചെയ്ത് മോഹന്‍ലാല്‍; വീഡിയാ പകര്‍ത്തി കല്യാണി
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ ദൃശ്യം 2. ഒടിടി റിലീസ് ആയിട്ടു കൂടി ചിത്രത്തിനു വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. മലയാളികള്‍ക്ക് പുറമെ മറ്റ് ഭാഷകളിലെ പ്രേക്ഷകരും ദൃശ്യം 2 ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
സിനിമയുടെ വിജയത്തിന് പിന്നാലെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഡിന്നര്‍ പാര്‍ട്ടി നടത്തിയ മോഹന്‍ലാലിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പ്രിയദര്‍ശന്റെ മകള്‍ കല്യാണിയാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മോഹന്‍ലാല്‍ പാചകം ചെയ്ത ഭക്ഷണം ആസ്വദിച്ച് കഴിച്ചു. അഭിനയത്തിനൊപ്പം പാചക പരീക്ഷണങ്ങളിലും വലിയ താല്‍പര്യമുളള താരമാണ് നടന്‍. ഇതേകുറിച്ച് മുന്‍പ് പല അഭിമുഖങ്ങളിലും മോഹന്‍ലാല്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്. മോഹന്‍ലാലിന്റെ പുതിയ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് കല്യാണി പ്രിയദര്‍ശന്‍ പങ്കുവെച്ചത്.
അതേസമയം മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരക്കാറിന്റെ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം നൂറ് കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കിയത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ട്രെയിലറും പാട്ടുമെല്ലാം തരംഗമായി മാറിയിരുന്നു. മോഹന്‍ലാലിനൊപ്പം മകന്‍ പ്രണവും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മരക്കാര്‍. മരക്കാറിന് പുറമെ കൈനിറയെ ചിത്രങ്ങളാണ് സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. മാര്‍ച്ചിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുക. മോഹന്‍ലാലിനൊപ്പം മലയാളത്തിലെ രണ്ട് യുവതാരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.