മുകേഷിനെ മണ്ഡലത്തില്‍ കാണാറില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ വെല്ലുവിളിച്ച് താരം. മത്സരിക്കാനായി തിരഞ്ഞെടുക്കപ്പെട്ട അന്നു മുതല്‍ ഈ ആരോപണം കേള്‍ക്കുന്നുണ്ട്. ഇതല്ലാതെ തന്നെകുറിച്ച് മറ്റെന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു എന്നാണ് മുകേഷ് പറയുന്നത്. മാതൃഭൂമി ന്യൂസിനോട് ആണ് പ്രതികരിച്ചത്.
സിനിമയിലും ടെലിവിഷനിലും നാടകത്തിലും അഭിനയിക്കുന്ന ഒരാള്‍ക്ക് മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ സമയം എങ്ങനെയാണ് കിട്ടുന്നതെന്ന മുന്‍വിധിയാണ് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നിലെന്നും മുകേഷ് പറഞ്ഞു.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് വീണ്ടും മത്സരിക്കാനുള്ള താല്പര്യവും മുകേഷ് വ്യക്തമാക്കി. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് മത്സരിച്ചത്, ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കും. പാര്‍ട്ടി വീണ്ടും ആവശ്യപ്പെടുകയാണെങ്കില് താന്‍ നല്കിയ സേവനത്തില്‍ തൃപ്തിയുണ്ടെന്നാണ് അര്‍ത്ഥമെന്നും മുകേഷ് പറഞ്ഞു.
നിലവില്‍ തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ സജീവമായി തന്നെ മുന്നോട്ട് കൊണ്ട് പോകാന്‍ താല്പര്യമുണ്ടെന്നും മുകേഷ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച മുകേഷ് വന്‍ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...