Malayalam
മുഴുനീള കഥാപാത്രവുമായി നഞ്ചിയമ്മ വീണ്ടും ബിഗ്സ്ക്രീനിലേയ്ക്ക്; അഭിനയത്തിനു പുറമേ ഗാനാലാപനവും
മുഴുനീള കഥാപാത്രവുമായി നഞ്ചിയമ്മ വീണ്ടും ബിഗ്സ്ക്രീനിലേയ്ക്ക്; അഭിനയത്തിനു പുറമേ ഗാനാലാപനവും

അയ്യപ്പനും കോശിയിലെ ഒറ്റ ഗാനം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നഞ്ചിയമ്മ വീണ്ടും സിനിമയിലേയ്ക്ക്. ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചെക്കനില്‍ അഭിനേതാവായും ഗായികയായും എത്തുന്നു.ഗപ്പി, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതനായ വിഷ്ണു പുരുഷനാണ് നായകന്.
വിഷ്ണുവിന്റെ മുത്തശ്ശിയുടെ വേഷമാണ് നഞ്ചിയമ്മയ്ക്ക് മുഴുനീള വേഷത്തിലാണ് എത്തുന്നത്. പൂര്‍ണമായി വയനാടിന്റെ ദൃശ്യഭംഗിയില്‍ ഒരുങ്ങുന്ന ചെക്കനില്‍ വിനോദ് കോവൂര്‍, തെസ് നിഖാന്‍, അബു സലിം , സലാം കല്‍പ്പറ്റ, അമ്പിളി തുടങ്ങിയവരും നിരവധി നാടക കലാകാരന്മാരും വേഷമിടുന്നു. ഛായാഗ്രഹണം സുരേഷ് റെഡ് വണ്‍ നിര്‍വഹിക്കുന്നു.
അറുപത്തിരണ്ടുകാരിയായ നഞ്ചിയമ്മ അട്ടപ്പാടിയിലെ ഗോത്രഭാഷയായ ഇരുള ഭാഷയില്‍ എഴുതിയ കലക്കാത്ത സന്തനമാരം വേഗു വേഗ പൂത്തിരിക്ക എന്ന ഗാനം അയ്യപ്പനും കോശിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ചിത്രത്തില്‍ നഞ്ചിയമ്മ ചെറിയൊരു വേഷം അവതരിപ്പിക്കുകയും ചെയ്തിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....