വാലന്റൈന്‍സ് ദിനത്തിലായിരുന്നു പ്രഭാസിന്റെ റൊമാന്റിക് ചിത്രം ‘രാധേ ശ്യാ’മിന്റെ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ കാണിച്ച പശ്ചാത്തലം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. പഴയകാല രീതിയിലുള്ള റെയില്‍വേ സ്റ്റേഷന് ആണ് ടീസറില്‍ കാണിച്ചത്. കലാ സംവിധായകന് രവീന്ദര്‍ റെഡ്ഡിയാണ് ഈ സെറ്റ് ഒരുക്കിയത്.
കോടികളാണ് ടീസറില്‍ കാണുന്ന ദൃശ്യങ്ങള്‍ ഒരുക്കാനായി ചെലവഴിച്ചിരിക്കുന്നത്. 1.6 കോടിയാണ് ട്രെയ്നും റെയില്‍വേ സ്റ്റേഷനും ഒരുക്കാനായി മാത്രം ചെലവിട്ടത്. രവീന്ദര്‍ റെഡ്ഡിക്കൊപ്പം 250 ഓളം കലാകാരന്മാര് 30 ദിവസം പരിശ്രമിച്ചാണ് സെറ്റ് ഒരുക്കിയത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിലാണ് സെറ്റിട്ടത്.
ഈ ദൃശ്യങ്ങള്‍ ഇറ്റലിയില്‍ ചിത്രീകരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ മുടങ്ങുകയായിരുന്നു. ഇറ്റലിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഇതോടെ ഷൂട്ടിംഗ് സംഘം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.
വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തില്‍ വേഷമിടുന്നത്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായിക. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. കൂടാതെ, മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകും. രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി....
മോഹൻലാലിന്റെ ഏറ്റവും വലിയ തിയറ്റർ ഹിറ്റുകളിലൊന്നാണ് പുലിമുരുകൻ. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം എന്ന അവകാശവാദവും പുലിമുരുകനുണ്ട്. എന്നാൽ ശരിക്കും...
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...