Malayalam
ടോവിനോയുടെ ‘സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍’ ബോളിവുഡിലേക്ക്; ഹിന്ദി റിമേക്കിനൊരുങ്ങി ഫോറന്‍സിക്
ടോവിനോയുടെ ‘സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍’ ബോളിവുഡിലേക്ക്; ഹിന്ദി റിമേക്കിനൊരുങ്ങി ഫോറന്‍സിക്
ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാന്‍ എന്നിവരുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഫോറന്‍സിക് എന്ന ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ ടോവിനോ അവതരിപ്പിച്ച നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിക്രാന്ത് മസേയാണ്. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ബോളിവുഡിലേക്കെത്തിക്കുന്നത്.
ഫോറന്‍സിക്കില്‍ മംമാതാ മോഹന്‍ദാസ് അവതരിപ്പിച്ച കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡ്വൈസര്‍ ആണ് സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തൊയണ് ടോവിനോ അവതരിപ്പിച്ചത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും, അന്ന ബെന്‍ നായികയായ ഹെലന്‍ എന്നീ സിനിമകളും ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നുണ്ട്. ജോണ്‍ എബ്രഹാം ആണ് അയ്യപ്പനും കോശിയും റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഇന്റലിജന്റ് ഫിലിം എന്നായിരുന്നു ചിത്രത്തെക്കുറിച്ച് വിക്രാന്ത് മസേ പ്രതികരിച്ചത്. മിനിസ്‌ക്രീനില്‍ നിന്ന് അഭിനയ രംഗത്തെത്തിയ വിക്രാന്ത് മസേ ലൂട്ടേര, ദില്‍ ധഡ്കനേ ദോ, ഹാല്‍ഫ് ഗേള്‍ഫ്രണ്ട് എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കൊങ്കണാ സെന്‍ ശര്‍മ്മയുടെ എ ഡത്ത് ഇന്‍ ദ ഗഞ്ചിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ നോമിനേഷനും ലഭിച്ചിരുന്നു. മിര്‍സാപൂരിലെ ബബ്ലു എന്ന കഥാപാത്രമാണ് വിക്രാന്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്തത്.
