Connect with us

അറിയാമോ…. ബിഗ്‌ബോസ് സീസണ്‍ മൂന്നിലെ മജിസിയ ഭാനു ആരാണെന്ന്? അറിയാം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മജിസിയെ കുറിച്ച്

Malayalam

അറിയാമോ…. ബിഗ്‌ബോസ് സീസണ്‍ മൂന്നിലെ മജിസിയ ഭാനു ആരാണെന്ന്? അറിയാം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മജിസിയെ കുറിച്ച്

അറിയാമോ…. ബിഗ്‌ബോസ് സീസണ്‍ മൂന്നിലെ മജിസിയ ഭാനു ആരാണെന്ന്? അറിയാം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മജിസിയെ കുറിച്ച്

ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് അവസാനമിട്ട് ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് ആരംഭിച്ചിരിക്കുകയാണ്. സിനിമ സീരിയല്‍ താരങ്ങള്‍ മാത്രമല്ല ഇക്കുറി മറ്റു ചിലരും ഷോയില്‍ എത്തിയിട്ടുണ്ട്. ആദ്യമായി ഒരു സ്പോര്‍ട്സ് താരം ബിഗ്ബോസ് ഷോയില്‍ എത്തിയിരിക്കുകയാണ്. കേരളത്തിലെ പവര്‍ലിഫ്റ്റിങ് വുമണായ മജിസിയ ഭാനുവാണ് സീസണ്‍ ത്രീയില്‍ എത്തിയത്. മലയാളി പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതയായ പേരല്ല മജിസിയുടേത്.

കോഴിക്കോട് വടകര ഓര്‍ക്കാട്ടേരിയാണ് മജിസിയയുടെ സ്വദേശം. പവര്‍ ലിഫ്റ്റിംഗ് താരം മാത്രമല്ല ഡോക്ടര്‍ കൂടിയാണ് മജിസിയ. എന്നാല്‍ താരം ബിഗ്ബോസില്‍ എത്തിയിരിക്കുന്നത് വ്യക്തമായ ഉദ്ദേശത്തോടെയാണ്. മജിസിയയുടേത് അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരടങ്ങുന്ന ചെറിയ കുടുംബമാണ്.

മുസ്ലിം കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന താരം വലിയ എതിര്‍പ്പുകള്‍ മറികടന്നാണ് പവര്‍ ലിഫ്റ്റിംഗിലേക്ക് എത്തിയത്. എന്നാല്‍ മകള്‍ക്ക് എല്ലാത്തിനും പൂര്‍ണ പിന്തുണയുമായി ഉമ്മയും ബാപ്പയും എന്നും ഒപ്പോഴുമുണ്ട്.

ബോക്സിംഗ് പഠിക്കാനായിരുന്നു താത്പര്യം, എന്നാല്‍ പവര്‍ ലിഫ്റ്റിംഗില്‍ എത്തിപ്പെടുകയായിരുന്നു എന്ന് മജിസിയ ബിഗ്ബോസില്‍ മോഹന്‍ലാലിനോട് പറഞ്ഞു. രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം നേടികൊടുത്ത താരമാണ് മജിസിയ. 2017ലെ ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മേഡലോടെയാണ് രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. 2018ല്‍ ലോക പവര്‍ലിഫ്റ്റിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടി. 2019ലും ലോക ചാമ്പ്യനായ മജിസിയ ഇതിനിടെ 2018ല്‍ ലോക പഞ്ച ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ആറാം റാങ്കും സ്വന്തമാക്കിയിരുന്നു. ഹിജാബും ധരിച്ച് ലോക വേദികളില്‍ തിളങ്ങിയത്. ഇത് ഏറെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു.

More in Malayalam

Trending

Recent

To Top