Connect with us

ഇത് അസ്സല്‍ നാടകഭിനയം എന്ന് പറഞ്ഞു തന്നെ പലരും കളിയാക്കിയിരുന്നു; തുറന്നു പറഞ്ഞ് പി ബാലചന്ദ്രന്‍

Malayalam

ഇത് അസ്സല്‍ നാടകഭിനയം എന്ന് പറഞ്ഞു തന്നെ പലരും കളിയാക്കിയിരുന്നു; തുറന്നു പറഞ്ഞ് പി ബാലചന്ദ്രന്‍

ഇത് അസ്സല്‍ നാടകഭിനയം എന്ന് പറഞ്ഞു തന്നെ പലരും കളിയാക്കിയിരുന്നു; തുറന്നു പറഞ്ഞ് പി ബാലചന്ദ്രന്‍

നിരവധി സിനിമകളില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് പി ബാലചന്ദ്രന്‍. നാടകമേഖലയില്‍ നിന്ന് മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് ബാലചന്ദ്രന്‍.

സിനിമയുടെ അഭിനയ വഴിയിലേക്ക് എത്തിയപ്പോള്‍ താന്‍ നിരന്തരം കേള്‍ക്കേണ്ടി വന്ന ദേഷ്യം പിടിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ജയഭാരതിക്കൊപ്പമുള്ള ഒരു സീരിയലില്‍ അഭിനയിച്ചപ്പോള്‍ ഇത് അസ്സല്‍ നാടകഭിനയം എന്ന് പറഞ്ഞു തന്നെ പലരും കളിയാക്കിയിരുന്നുവെന്ന് അദ്ദേഹം ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്റെ അഭിനയത്തില്‍ നാടകം കടന്നു വരുന്നതായി ചിലര്‍ പറഞ്ഞു. പക്ഷേ ഞാന്‍ അങ്ങനെ ചെയ്യുന്നില്ല എന്ന് എനിക്ക് അത്ര ഉറപ്പുള്ളത് കൊണ്ട് അത് കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരുമായിരുന്നു.

ബ്യൂട്ടിഫുളിലും ട്രിവാന്‍ഡ്രം ലോഡ്ജിലുമൊക്കെ അഭിനയിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു, അതിലെ അഭിനയം അത്രത്തോളം ഗംഭീരമാണെന്ന്. പക്ഷേ അന്ന് ഞാന്‍ സീരിയലില്‍ അഭിനയിച്ചപ്പോഴുള്ള അതേ സ്വാഭാവികത തന്നെയാണ് ഇതിലും പ്രകടമാക്കിയത്.

More in Malayalam

Trending

Recent

To Top