Malayalam
വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ രഞ്ജിനി കടുത്ത പ്രണയത്തില്‍; കാമുകനെ പരിചയപ്പെടുത്തി രഞ്ജിനി ഹരിദാസ്
വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ രഞ്ജിനി കടുത്ത പ്രണയത്തില്‍; കാമുകനെ പരിചയപ്പെടുത്തി രഞ്ജിനി ഹരിദാസ്
അവതാരക എന്ന കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേയ്ക്ക് ഓടി എത്തുന്ന മുഖമായിരിക്കും രഞ്ജിനി ഹരിദാസിന്റേത്. നിരവധി ചാനല്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും അവതാരകയായി എത്തി മലയാളികളുടെ പ്രിയപ്പെട്ടവരില്‍ ഒരാളായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. തന്റേതായ ശൈലിയിലെ അവതരണ മികവിലൂടെ വളരെ അധികം ആരാധകരെ സമ്പാദിക്കാന്‍ രഞ്ജിനിക്കായി. ഇംഗ്ലീഷും മലയാളവും കലര്‍ന്നുള്ള രഞ്ജിനിയുടെ അവതരണ രീതി ആദ്യം ഒക്കെ ചിലര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെ കണക്കിലെടുക്കാതെ രഞ്ജിനി മുന്നോട്ട് നീങ്ങിയപ്പോള്‍ വിമര്‍ശിച്ചവര്‍ക്ക് പോലും അംഗീകരിക്കേണ്ടതായി വന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ രഞ്ജിനി കഴിഞ്ഞ ദിവസം പങ്കിട്ട സ്റ്റാറ്റസ് ആണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.
പ്രണയ ദിനവുമായി ബന്ധപ്പെട്ട് രഞ്ജിനി പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമായത്. ഹര്‍ട്ട് ഇമോജിയോടെ, ഇത് ആ ദിവസമായതിനാല്‍ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് രഞ്ജിനി കുറിച്ചത്. രഞ്ജിനിക്ക് ഒപ്പം ചിത്രത്തിലുള്ളത് ശരത് പുളിമൂടാണ്. രഞ്ജിനിയുടെ കാമുകാനാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതിന് പിന്നാലെ ആശംസകള്‍ അറിയിച്ച് നിരവധി പേര് രംഗത്ത് എത്തിയിട്ടുമുണ്ട്. ഗായികയും രഞ്ജിനിയുടെ അടുത്ത സുഹൃത്തുമായ രഞ്ജിനി ജോസും കമന്റ് ചെയ്തിട്ടുണ്ട്.
പലപ്പോഴും രഞ്ജിനിയുടെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ പല ഗോസിപ്പുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ഗോസിപ്പ് വാര്‍ത്തകള്‍ എല്ലാം രഞ്ജിനി നിഷേധിക്കുകയായിരുന്നു ചെയ്തത്. ഇതിനിടെയാണ് പ്രണയ ദിനത്തില്‍ താരത്തിന്റെ പോസ്റ്റ് എത്തിയത്. ഇപ്പോള്‍ ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടിയുടെ അവതാരകയാണ് രഞ്ജിനി. രഞ്ജിനിക്കൊപ്പം രമേഷ് പിഷാരടിയും പരിപാടിയില്‍ എത്താറുണ്ട്. നേരത്തെ ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു രഞ്ജിനി. ബിഗ് ബോസിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കാനും താരത്തിനായി. പലപ്പോഴും തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന വ്യക്തി കൂടിയാണ് രഞ്ജിനി. അവതരണത്തിന് പുറമെ സിനിമയിലും രഞ്ജിനി വേഷമിട്ടിട്ടുണ്ട്. മേരാ നാം ഷാജിയാണ് രഞ്ജിനിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വാലന്റൈന്‍സ്
ഡേ ഗെറ്റ് ടുഗെദര്‍ എന്ന ക്യാപ്ഷനില്‍ താരം പങ്കിട്ട ചിത്രം ഏറെ
ശ്രദ്ധിക്കപ്പെട്ടിരുന്നു.
രഞ്ജിനിയുടെ സുഹൃത്തുക്കള്‍ ആണ്
ചിത്രത്തില്‍ ഉള്ളത്. ഒപ്പം രഞ്ജിനിയുടെ ആത്മസുഹൃത്തും ഗായികയുമായ രഞ്ജിനി
ജോസും ചിത്രത്തില്‍ ഉണ്ട്. ചുമന്ന വേഷത്തില്‍ ഉള്ള രഞ്ജിനി ജോസ് നിങ്ങളെ
പോലെയുണ്ട് എന്നും ആരാധകര്‍ പറഞ്ഞിരുന്നു. രഞ്ജിനിയുടെ വിവാഹത്തെ കുറിച്ച്
മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അന്നൊന്നും താരം
ഇതിനോട് പ്രതികരിച്ചിരുന്നില്ല പിന്നീട് സ്വന്തം യൂ ട്യൂബ് ചാനല്‍ വഴി
തനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യം ഇല്ലെന്നും ഒറ്റക്ക് ജീവിച്ചാല്‍
എന്താണ് കുഴപ്പം എന്നും രഞ്ജിനി ചോദിച്ചിട്ടുണ്ട്. മാത്രമല്ല രഞ്ജിനിയുടെ
വിവാഹം നടന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നതായും ഇപ്പോള്‍ അതില്ലെന്നും
രഞ്ജിനിയുടെ അമ്മൂമ്മ പറഞ്ഞ വീഡിയോയും വൈറല്‍ ആയിരുന്നു.
