Malayalam
‘ഓരോ നിമിഷവും ഞാന്‍ അവിടെ ജീവിക്കുകയായിരുന്നു’; ബിഗ്‌ബോസില്‍ നിന്നും ലഭിച്ച സന്തോഷത്തെ കുറിച്ച് ആര്യ
‘ഓരോ നിമിഷവും ഞാന്‍ അവിടെ ജീവിക്കുകയായിരുന്നു’; ബിഗ്‌ബോസില്‍ നിന്നും ലഭിച്ച സന്തോഷത്തെ കുറിച്ച് ആര്യ
മലയാളികള്‍ക്ക് പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നിരവധി ഭാഷകളില്‍ അവതരിപ്പിക്കുന്ന ഷോയെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും ഇഷ്ടവും ആണ്. മലയാളത്തില്‍ ബിഗ് ബോസിന്റെ മൂന്നാം സീസണ്‍ തുടങ്ങാന്‍ ഇനി രണ്ട് ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളു. ഫെബ്രുവരി പതിനാല് വാലന്റൈന്‍സ് ദിനത്തില്‍ വൈകുന്നേരം ഏഴ് മണിക്കാണ് ഷോ ആരംഭിക്കുന്നത്. ഇത്തവണയും മോഹന്‍ലാല്‍ തന്നെ അവതാരകനായിട്ടെത്തുന്നത്. ഷോയിലെ മത്സരാര്‍ഥികളെ കുറിച്ച് അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്. സീസണ്‍ മൂന്നിന്റെ പ്രഖ്യാപന ദിവസം മുതല്‍ തന്നെ മത്സരാര്‍ത്ഥികളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസില്‍ കയറി ഇറങ്ങുന്ന ഓരോരുത്തര്‍ക്കും അത് വലിയൊരു ഓര്‍മ്മയായിരിക്കുമെന്ന് പറയുകയാണ് മുന്‍ബിഗ് ബോസ് താരവും നടിയുമായ ആര്യ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ബിഗ് ബോസില്‍ നിന്നും തനിക്കേറ്റവും പ്രിയപ്പെട്ട നിമിഷത്തെ കുറിച്ചും വരാന്‍ പോവുന്ന മത്സരാര്‍ഥികള്‍ക്കുള്ള ഉപദേശവും ആര്യ നല്‍കിയിരിക്കുന്നത്.’ ബിഗ് ബോസിലെ ഓരോ ദിവസങ്ങളും വളരെയധികം ഓര്‍മ്മകള്‍ നിറഞ്ഞതാണ്. ഈ ഷോ യില്‍ പങ്കെടുത്ത ആരോട് ചോദിച്ചാലും ഇതേ ഉത്തരം തന്നെയായിരിക്കും പറയുക. നമ്മള്‍ ഉള്ളിലേക്ക് പ്രവേശിച്ചതിന് ശേഷം ആ വാതിലുകള്‍ അടയുമ്പോള്‍ തന്നെ നമ്മളവിടെ ചില ഓര്‍മ്മകള്‍ സൃഷ്ടിക്കാമെന്ന് കൃത്യമായി മനസിലാകും. ആ ഷോ യെ സംബന്ധിച്ചുള്ള ഒരു കാര്യത്തിനും ഞാന്‍ ഖേദിക്കുന്നില്ല. ഓരോ നിമിഷവും ഞാനവിടെ നന്നായി ജീവിക്കുകയായിരുന്നു.
ബിഗ് ബോസില്‍ നിന്നും ലഭിച്ച ഏറ്റവും പ്രധാന്യമുള്ള നിമിഷം ഏതാണെന്നുള്ള ചോദ്യത്തിന് മകളുടെ ജന്മദിനാഘോഷമാണെന്നാണ് ആര്യയുടെ മറുപടി. മകളുടെ ജന്മദിനമായിരുന്നു എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. അവളുടെ ഒരു വീഡിയോ ആയിരുന്നു ബിഗ് ബോസ് എനിക്ക് കാണിച്ച് തന്നത്. അതില്‍ ഞങ്ങളിവിടെ ബെര്‍ത്ത് ഡേ ചെറുതായി ആഘോഷിച്ചുവെന്ന് അവള്‍ പറഞ്ഞിരുന്നു. വിജയിച്ച് തിരിച്ച് വരുമ്പോള്‍ വലിയൊരു ആഘോഷമാക്കാം. അതായിരുന്നു ഏറ്റവും മികച്ച നിമിഷം. ആ വീഡിയോ ഞാന്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നവയാണ്.
മറ്റുള്ള എല്ലാവരെയും പോലെ ബിഗ് ബോസിന്റെ പുതിയ സീസണ് വേണ്ടി ഞാനും കാത്തിരിക്കുകയാണ്. വരാന്‍ പോകുന്ന മത്സരാര്‍ഥികള്‍ക്ക് നല്‍കാന്‍ ചില ഉപദേശങ്ങള്‍ കൂടി ആര്യ മുന്നോട്ട് വെച്ചിരുന്നു. ഒരു പ്രാവിശ്യം തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ വ്യത്യസ്തമായ പല ഓഡിഷനുകളും നടത്തും. അതില്‍ ആത്മാര്‍ഥമായി ശ്രമിച്ചാല്‍ മാത്രമേ നടക്കുകയുള്ളു. അതുപോലൊരു ഷോ ആണ് ബിഗ് ബോസ്. യഥാര്‍ഥ്യമായിരിക്കുന്നതാണ് നല്ലത്. കാരണം മുന്നോട്ടുള്ള 100 ദിവസവും ഫേക്ക് ആയിരിക്കാന്‍ ബുദ്ധിമുട്ടാണ്. നിങ്ങള്‍ക്ക് നഷ്ടപ്പെടുന്ന ചെറിയൊരു പോയിന്റ് ആയിരിക്കും. ചെറിയൊരു മുളകിന് പോലും മറഞ്ഞിരിക്കുന്ന നിങ്ങളുടെ സ്വഭാവം പുറത്തെടുക്കാന്‍ സാധിച്ചേക്കും എന്നും ആര്യ പറയുന്നു.
