Malayalam
ജിമ്മനും, കട്ടത്താടിയും വേണം കാമുകനെ തേച്ചൊട്ടിച്ചു! പ്രണയത്തെ കുറിച്ച് വാചാലയായി പാടാത്ത പൈങ്കിളിയിലെ ‘കണ്മണി’
ജിമ്മനും, കട്ടത്താടിയും വേണം കാമുകനെ തേച്ചൊട്ടിച്ചു! പ്രണയത്തെ കുറിച്ച് വാചാലയായി പാടാത്ത പൈങ്കിളിയിലെ ‘കണ്മണി’
കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. റേറ്റിംഗില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന പരമ്പരയില്‍ നായികയായി എത്തുന്നത് പുതുമുഖ താരമായ മനീഷ മഹേഷ് ആണ്. നിരവധി ആരാധകരുള്ള പരമ്പരയാണ് പാടാത്ത പൈങ്കിളി. പരമ്പരയ്ക്കുള്ളതു പോലെ തന്നെ കണ്മണിയ്ക്കും ദേവയ്ക്കും. പരമ്പരയില്‍ കണ്മണിയെ അവതരിപ്പിക്കുന്നത് പുതുമുഖയായ മനീഷ മഹേഷാണ്. നായകന് ദേവയായി എത്തുന്നതാകട്ടെ സൂരജ് സണും. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും ഭാവി വരനെ കുറിച്ചും പറയുകയാണ് മനീഷ. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മനീഷ ഇക്കാര്യങ്ങളെ കുറിച്ച് പറഞ്ഞത്.
താന്‍ പ്രണയിച്ച് നടന്നിട്ടില്ലെന്നും എന്നാല്‍ ഒരു തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും മനീഷ പറയുന്നു. ആരാണ് തേച്ചതെന്ന ചോദ്യത്തിന് താന്‍ തേച്ച് ഒട്ടിച്ചുവെന്നാണ് താരം പറയുന്നത്. ഒപ്പം ഭാവി വരനെക്കുറിച്ചുളള ഇഷ്ടങ്ങളും താരം പറയുന്നുണ്ട്. ജിമ്മനും താടിയുളളതുമായിട്ടുളള ആളെയാണ് ഇഷ്ടം. ആരെ കല്യാണം കഴിച്ചാലും സ്വഭാവം നല്ലതല്ലെങ്കില്‍ പോയില്ലേ എന്നും താരം പറയുന്നു. കുക്കിങ്ങില്‍ അത്ര എക്സ്പേര്‍ട്ട് ഒന്നുമല്ലെന്നും കുക്ക് ചെയ്യാന്‍ ഇഷ്ടമാണ്. ഇപ്പോള്‍ പ്രണയം ഒന്നും ഇല്ലെന്നും മനീഷ പറഞ്ഞു. വ്യത്യസ്തമായ ഒരു കഥയാണ് പരമ്പര പറയുന്നത്. ഒരു വലിയ വീട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് പാടാത്ത പൈങ്കിളിയില്. കണ്മണി എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് മനീഷ അവതരിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മനീഷ പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സീരിയലില്‍ കണ്ട കണ്മണിയെ അല്ല യഥാര്‍ത്ഥ ജീവിതത്തിലെ മനീഷ. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോസാണ് അധികവും പങ്കുവെക്കാറ്. സ്കൂള്‍ പഠനകാലത്തുതന്നെ മനീഷ മോഡലിങ് ചെയ്യുമായിരുന്നു. പത്തനംതിട്ട കോന്നി സ്വദേശിയാണ് താരം. കുട്ടിക്കാലം മുതലേ അഭിനയത്തോട് ഇഷ്ടമുള്ള മനീഷ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് അഭിനയരംഗത്തേക്ക് വരുന്നത്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഓഡിഷനെ കുറിച്ചു അറിഞ്ഞാണ് മനീഷ് പാടാത്ത പൈങ്കിളിയിലേക്ക് എത്തുന്നത്. ഇരുപത്തിമൂന്നുകാരിയായ മനീഷ മധുര അണ്ണ ഫാത്തിമ കോളേജില്‍ മൂന്നാവര്‍ഷ ബി എസി എയര്‍ലൈന്‍സ് വിദ്യാര്‍ത്ഥിയാണ്. അമ്മയും സഹോദരിയും ആണ് മനീഷയ്ക്കൊപ്പം ഉള്ളത്.
നിരവധി ഹിറ്റ് പരമ്പരകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സുധീഷ് ശങ്കര്‍ ആണ് പാടാത്ത പൈങ്കിളി ഒരുക്കുന്നത്. സെപ്റ്റംബര്‍ ഏഴിനാണ് പരമ്പര സംപ്രേഷണം ആരംഭിച്ചത്. ദിനേഷ് പള്ളത്തിന്റേതാണ് കഥ. പരമ്പരയില്‍ മിക്കവരും പുതുമുഖങ്ങള്‍ ആണെങ്കിലും നിരവധി സീനിയര്‍ താരങ്ങളും പരമ്പരയില്‍ അണിനിരക്കുന്നുണ്ട്. പരമ്പരയിലെ താരങ്ങളെല്ലാം തന്നെ ലൊക്കേഷന്‍ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ടിക്ക് ടോക്കിലൂടെയും യൂട്യൂബ് ചാനലിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് സൂരജ്. കണ്ണൂര്‍ സ്വദേശിയാണ് സൂരജ്.
സീനിയര്‍ താരം നടി അംബിക മോഹന്‍ വഴിയാണ് തന്റെ സീരിയലിലേക്കുള്ള വഴി തുറന്നുകിട്ടുന്നതെന്ന് സൂരജ് യൂ ടുബ് ചാനലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരയില്‍ സൂരജിന്റെ അമ്മ വേഷം കൈകാര്യം ചെയ്യുന്നതും അംബിക ആണ്. ഇരുവരും ഒരുമിച്ച് പരസ്യചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സീനിയര്‍ താരങ്ങളുടെ അനുഗ്രഹവും, പ്രാര്‍ത്ഥനയും ആണ് താന്‍ ഇവിടെ വരെ എത്താന്‍ കാരണം എന്നും സൂരജ് മുമ്പ് പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
