Malayalam
സിനിമയെ കുറിച്ച് ഒന്നും അറിയാതെ സിനിമയില്‍ എത്തി, ഇപ്പോള്‍ സിനിമ പഠിച്ചു; പോയവര്‍ഷത്തെ സന്തോഷത്തെ കുറിച്ച് ദുര്‍ഗ
സിനിമയെ കുറിച്ച് ഒന്നും അറിയാതെ സിനിമയില്‍ എത്തി, ഇപ്പോള്‍ സിനിമ പഠിച്ചു; പോയവര്‍ഷത്തെ സന്തോഷത്തെ കുറിച്ച് ദുര്‍ഗ
വിമാനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ദുര്‍ഗ്ഗ കൃഷ്ണ. ഇപ്പോള്‍ തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും മറ്റ് വിശേഷങ്ങളെ കുറിച്ചും പറയുകയാണ് നടി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ദുര്‍ഗ കൃഷ്ണ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം റാം ആണ് ദുര്‍ഗയുടെ പുതിയ ചിത്രം. ചിത്രത്തില്‍ തൃഷയുടെ കഥാപാത്രത്തിന്റെ അനുജത്തിയുടെ വേഷത്തിലാണ് ദുര്‍ഗ എത്തുന്നത്. ഞാന്‍ ഏറെ ആരാധിക്കുന്ന ലാലേട്ടന്റെയും തൃഷയുടെയും ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതാണ് പോയവര്‍ഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷമെന്നും ദുര്‍ഗ പറഞ്ഞു.
ലോക്ക്ഡൗണ്‍ സമയം കുടുക്ക് 2025 എന്ന ചിത്രത്തിലും നടി അഭിനയിച്ചു. പുതിയൊരു കുടുംബത്തില്‍ എത്തിയ ഫീലായിരുന്നു കുടുക്കില്‍ അഭിനയിക്കുമ്പോഴെന്ന് ദുര്‍ഗ്ഗ പറയുന്നു. തിരക്കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് കുടുക്കിന്റെ ഭാഗമായത്. ലോക് ഡൗണിന് ശേഷം ഭാവിയില്‍ മനുഷ്യര്‍ എങ്ങനെയായിരിക്കും, അവര്‍ക്ക് വരുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണ് എന്നാണ് കുടുക്കില്‍ പറയുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ തിരു സാറിന്റൊപ്പം ഒരു സിനിമ ചെയ്യാന്‍ സാധിച്ചുവെന്നത് പോയവര്‍ഷം എനിക്ക് കൈവന്ന മറ്റൊരു ഭാഗ്യമാണ്. ലോക് ഡൗണിന് ശേഷം ആദ്യം ചെയ്തത് ആ കന്നഡ സിനിമയാണ്. നവാഗതനായ ജയശങ്കര്‍ പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന ആ ചിത്രത്തില്‍ ധനഞ്ജയനാണ് നായകന്.”-ദുര്‍ഗ പറഞ്ഞു.
സിനിമയെ കുറിച്ച് ഒന്നും അറിയാതെ സിനിമയില്‍ എത്തിയ ഒരാളാണ് ഞാന്‍. മറ്റുള്ളവര്‍ പറയുന്ന പോലെ സിനിമയിലേക്കുള്ള എന്‍ട്രി ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ സിനിമ പഠിച്ചു. സിനിമ സൗഹൃദങ്ങള്‍ വന്നുചേര്‍ന്നു. പുറത്തു പോവുമ്പോഴെല്ലാം മറ്റുള്ളവര്‍ തിരിച്ചറിയുന്നതും സ്നേഹം കാണിക്കുന്നതുമൊക്കെ ആസ്വദിക്കാറുണ്ട്. ശരീര ഭാരത്തെ കുറിച്ച് വലിയ ശ്രദ്ധയില്ലാത്ത ഒരാളാണ് ഞാന്‍. ആവശ്യത്തിന് അനുസരിച്ച് തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറുണ്ട്. ഭക്ഷണം ഇഷ്ടമാണ് എന്നും താരം പറയുന്നു.
