Malayalam
തുണ്ടു പടത്തിലൂടെ ശ്രദ്ധ നേടി, ഇപ്പോള്‍ ചെമ്പരത്തിയിലെ നന്ദന വരെ എത്തി നില്ക്കുന്നു, അറിയാമോ? ബ്ലെസി കുര്യന് ആരാണെന്ന്
തുണ്ടു പടത്തിലൂടെ ശ്രദ്ധ നേടി, ഇപ്പോള്‍ ചെമ്പരത്തിയിലെ നന്ദന വരെ എത്തി നില്ക്കുന്നു, അറിയാമോ? ബ്ലെസി കുര്യന് ആരാണെന്ന്
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലൊന്നായി മാറിയ പരമ്പരയാണ് ചെമ്പരത്തി. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പര ഇതിനോടകം തന്നെ മിനിസ്ക്രീനില്‍ ഹിറ്റായി മുന്നേറുകയാണ്. സ്ത്രീ ആധിപത്യമുള്ള സമ്പന്ന കുടുംബത്തില്‍ എത്തുന്ന കല്യാണി എന്ന പെണ്‍കുട്ടിയുടെ കഥയാണ് സീരിയല്‍ പറയുന്നത്.
തമിഴില്‍ സെമ്പരത്തി എന്ന പരമ്പരയാണ് മലയാളത്തില്‍ ചെമ്പരത്തിയായി എത്തുന്നത്. മികച്ച അഭിനയവും കഥാമുഹൂര്‍ത്തങ്ങളുമായി മുന്നേറുന്ന സീരിയല്‍ സംവിധാനം ചെയ്യുന്നത് ഡോ ജനാര്ദനന് നായര്‍ ആണ്. ചെമ്പരത്തിയിലെ ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ ഇഷ്ട താരങ്ങളാണ്. പ്രേഷകരുടെ ഇഷ്ട കഥാപാത്രമാണ് നന്ദന. ബ്ലെസ്സി കുര്യന് ആണ് നന്ദന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നെഗറ്റീവ് വേഷങ്ങളിലൂടെ മലയാളി പ്രേഷകരുടെ മുന്നിലേക്ക് എത്തിയ ബ്ലെസ്സി ഇപ്പോള്‍ ചെമ്പരത്തിയില്‍ വെത്യസ്തമായ വേഷത്തിലാണ് പ്രേഷകരുടെ കയ്യടി നേടുന്നത്. നെഗറ്റീവ് റോളുകള്‍ മാത്രമല്ല തനിക്ക് ഏത് വേഷവും ഏത് കഥാപാത്രവും മികവുറ്റതാക്കാന്‍ സാധിക്കുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് അജു വര്‍ഗീസ് നായകനായി എത്തിയ ഒരു തുണ്ടുപടം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് ബ്ലസി പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ബിഗ് സ്ക്രീനിലും ചെറിയ വേഷങ്ങള്‍ താരം കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം ഇടക്കിടിടെ പുത്തന്‍ ചിത്രങ്ങളൊക്കെ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കൊക്കെ മികച്ച പിന്തുണയാണ് ആരധകരില്‍ നിന്നും ലഭിക്കുന്നത്.
പത്തനംതിട്ട സ്വദേശിയായ ബ്ലെസ്സി 8 വയസുള്ളപ്പോഴാണ് ലക്നൗ വില്‍നിന്നും നാട്ടിലേക്ക് എത്തുന്നത്. തേവര കോളേജില്‍ ബിരുദ പഠനത്തിനെത്തിയത് മുതലാണ് താരത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടായത്.കോട്ടയം കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിലാണ് താരം പഠനം പൂര്‍ത്തിയാക്കിയത്.കൈരളി ടീവി യിലെ എക്സ് ഫാക്ടര്‍ അവതരിപ്പിച്ചുകൊണ്ട് സ്ക്രീനില്‍ എത്തിയ താരം പിന്നീട് അവതാരകയായും അഭിനേത്രിയായും തിളങ്ങുകയായിരുന്നു. കപ്പ ടീവി യിലാണ് താരം അവതാരകയായി എത്തിയത്.
ഏഷ്യാനെറ്റിലെ പ്രേക്ഷക ശ്രദ്ധ നേടിയ ഭാര്യ എന്ന സീരിയലിലൂടെയാണ് താരം മിനി സ്ക്രീനിലേക്ക് രംഗ പ്രവേശനം ചെയ്തത്. പിന്നീട് നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു. ഭാര്യ എന്ന പരമ്പരക്ക് ശേഷം മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഭാഗ്യ ജാതകം എന്ന സീരിയലിലും താരം വേഷമിട്ടതോടെ പ്രേക്ഷക ശ്രദ്ധ നേടാനും താരത്തിന് സാധിച്ചു.
