Malayalam
‘ഇവളാരാ തങ്കുവിനെ പുച്ഛിക്കാന്‍’ വളരെ മോശമായി പോയി; സ്റ്റാര്‍ മാജിക്കിനെതിരെ ആരാധകര്‍
‘ഇവളാരാ തങ്കുവിനെ പുച്ഛിക്കാന്‍’ വളരെ മോശമായി പോയി; സ്റ്റാര്‍ മാജിക്കിനെതിരെ ആരാധകര്‍
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ കളില്‍ ഒന്നാണ് ഫ്ലവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് രസകരമായ ഗെയിമുകളും വിശേഷങ്ങളുമായി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. രസകരമായ ഗെയിമുകള്‍ മാത്രമല്ല പാട്ടും ഡാന്‍സും കോമഡി സ്കിറ്റുമെല്ലാം സ്റ്റാര്‍ മാജിക്കിലുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയുളള ടെലിവിഷന്‍ ഷോയാണ് സ്റ്റാര്‍ മാജിക്. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ആരാധകരാണ് ഷോയ്ക്ക് മാത്രമായി ഉള്ളത്. കഴിഞ്ഞ ദിവസം നടി പ്രയാഗ മാര്ട്ടിന് സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി എത്തിയിരുന്നു. ഈ എപ്പിസോഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നെഗറ്റീവ് കമന്റുകളാണ് അധികവും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. പ്രയാഗയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. നടിയെ വിമര്‍ശിക്കുന്നതിനോടൊപ്പം തങ്കച്ചനെ പിന്തുണയ്ക്കുന്നുമുണ്ട്. തങ്കുവിനെ പരിഹസിക്കുന്നുവെന്നാണ് അധികം ലഭിക്കുന്ന കമന്റുകളും.തങ്കുവിനെ പുച്ഛിക്കാന്‍ ഇവളാരാ? എന്നൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രയാഗ തങ്കുവിനെ പല അവസരങ്ങളിലും പുച്ഛിക്കുന്നുണ്ടെന്നും ഇത് വളരെ മോശമായി പോയി എന്നും ആരാധകര്‍ പറയുന്നു.തങ്കച്ചനെ പോലെ ബിനു അടി മാലി, അസീസ് തുടങ്ങിയവരുടെ പ്രകടനത്തെ കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നോബിയെ മിസ് ചെയ്യുന്നവരും ഈ കൂട്ടത്തിലുണ്ട്. യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ അധികവും പ്രയാഗയെ വിമര്‍ശിക്കുന്ന കമന്റുകളാണ്. കൂടാതെ ധര്‍മജനെ ഇടയ്ക്ക് ഷോയിലേയ്ക്ക് കൊണ്ട് വരണമെന്നും ആരാധകര്‍ പറയുന്നു.
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞ താരമാണ് പ്രയാഗ. മോഹന്‍ലാല്‍ ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലൂടെയാണ് പ്രയാഗ ബാലതാരമായി സിനിമയിലേക്കെത്തിയത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ പ്രയാഗ നിലപാടുകള്‍ തുറന്നുപറയുന്ന കാര്യത്തിലും പിന്നിലല്ല. സിനിമയെ പറ്റിയും ജീവിതത്തെപറ്റിയും പ്രയാഗയ്ക്കുള്ള വ്യക്തതയാര്‍ന്ന കാഴ്ചപ്പാടുകള്‍ താരം പല അഭിമുഖങ്ങളിലൂടെയും തുറന്ന് പറഞ്ഞിട്ടുമുണ്ട്. തന്റെ ആദ്യ ചിത്രമായ സാഗര്‍ ഏലിയാസ് ജാക്കിക്ക് ശേഷം പ്രയാഗ നടന് ദുല്‍ഖറിന്റെ ഹിറ്റ് ചിത്രമായ ഉസ്താദ് ഹോട്ടലിലും ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ നായികയായി പ്രയാഗ എത്തുന്നു എന്നുള്ളത് ഏറെ വാര്‍ത്തയായിരുന്നു. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രയാഗ തമിഴിലേയ്ക്ക് എത്തുന്നത്. തമിഴ് ആന്തോളജി ചിത്രമായ നവസരയിലൂടെയാണ് പ്രയാഗ സൂര്യയുടെ നായികയാകുന്നത്. തമിഴിലെ പ്രഗല്ഭരായ ഒമ്പത് സംവിധായകരാണ് നവരസ എന്ന ആന്തോളജിയില്‍ കൈകോര്‍ക്കുന്നത്. ഇതില്‍ ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യയും പ്രയാഗയും നായികയും നായകനുമാകുന്നത്.
അതേസമയം, ബിഗ്ബോസ് താരം ഡോക്ടര്‍ രജിത് കുമാറും
സ്റ്റാര്‍ മാജിക്കില്‍ പങ്കെടുക്കുന്നുണ്ട്., രജിത്ത് കുമാറിനെ
പിന്തുണച്ചും വിമര്‍ശിച്ചും കമന്റുകള്‍ വരുന്നുണ്ട്. കുറച്ച്
ദിവസങ്ങള്‍ക്ക് മുമ്പ് പുഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജായിരുന്നു അതിഥിയായി
എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച എപ്പിസോഡായിരുന്നു അത്.
രസകരമായ എപ്പിസോഡുകളില്‍ ഒന്നായിരുന്നു .മുന്‍മുഖ്യമന്ത്രി വിഎസ്
അച്യുതാനന്ദന്,മോഹന്‍ ലാല്‍, പിണറായി വിജയന്, ഉമ്മന്‍ ചാണ്ടി, വിജയ്
തുടങ്ങിയ വരെ അനുകരിച്ച് കാണിച്ചിരുന്നു.
