Malayalam
‘തന്നെക്കാള്‍ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാര്‍ ഈ ഗ്രഹത്തില്‍ ഉണ്ടെങ്കില്‍ എന്റെ അഹങ്കാരം ഉപേക്ഷിക്കും’; വെല്ലുവിളിച്ച് കങ്കണ
‘തന്നെക്കാള്‍ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാര്‍ ഈ ഗ്രഹത്തില്‍ ഉണ്ടെങ്കില്‍ എന്റെ അഹങ്കാരം ഉപേക്ഷിക്കും’; വെല്ലുവിളിച്ച് കങ്കണ
ലോകസിനിമയിലെ നടിമാരെ വെല്ലുവിളിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഒരു നടിയെന്ന നിലയില്‍ തന്നെക്കാള്‍ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാര്‍ ഈ ഗ്രഹത്തില്‍ ഉണ്ടെങ്കില്‍ അവരുമായി ഒരു തുറന്ന സംവാദത്തിന് തയാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാന്‍ സാധിച്ചാല്‍ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നും കങ്കണ പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു വെല്ലുവിളി. തന്റെ പുതിയ സിനിമകളായ ധാക്കടില് നിന്നും തലൈവിയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു കങ്കണയുടെ ട്വീറ്റ്. അമേരിക്കന്‍ താരം മെറില്‍ സ്ട്രീപ്പ്, ഇസ്രയേലി താരം ഗാല്‍ ഗാഡോട്ട് എന്നിവരുമായി തന്റെ പ്രകടനത്തെ കങ്കണ താരതമ്യം ചെയ്യുന്നുമുണ്ട്.
‘ഈ ഗ്രഹത്തിലെ ഏതെങ്കിലുമൊരു നടിക്ക് എന്നേക്കാള്‍ ബുദ്ധിയും കഴിവും ഉണ്ടെങ്കില്‍ അവരുമായി ഒരു തുറന്ന സംവാദത്തിനു ഞാന്‍ തയ്യാറാണ്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ എന്റെ അഹങ്കാരം ഞാന്‍ ഉപേക്ഷിക്കാം, പക്ഷേ അതുവരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാന്‍ തുടരും. അഭിനയത്തില്‍ ഞാന്‍ കാണിക്കുന്ന അളവിലുള്ള പ്രകടനം നടത്തുന്ന നടിമാര്‍ ഇന്ന് ലോകത്തില്ല. പല തലങ്ങളുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ മെറില്‍ സ്ട്രീപ്പിനോളം കഴിവ് എനിക്കുണ്ട്. ഗാല്‍ ഗഡോട്ടിനെപ്പോലെ ആക്ഷനും ഗ്ലാമറും ഒരുമിച്ചു ചെയ്യാനും എനിക്കാകും’ എന്നും കങ്കണ ട്വീറ്റ് ചെയ്യുന്നു.
മെറില്‍ സ്ട്രീപ്പിന്റെ അഭിനവുമായി താരതമ്യപ്പെടുത്തിയതില്‍ തനിക്കെതിരെ വന്ന വിമര്‍ശനത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ‘എന്തിനാണ് നിങ്ങള്‍ വെള്ളക്കാരെ ആരാധിക്കുന്നതെന്ന് അറിയാന്‍ എനിക്ക് സത്യസന്ധമായി ആഗ്രഹം ഉണ്ട്. അവരുടെ സിനിമകളുടെ ബജറ്റും ഞങ്ങളുടെ പ്രായ വ്യത്യാസവും മാറ്റിവയ്ക്കൂ, അഭിനയത്തെക്കുറിച്ച് മാത്രം പറയൂ, അവര്‍ക്ക് തലൈവിയോ ദാക്കഡോ ചെയ്യാനാകുമോ? ക്വീന്‍, തനു, ഫാഷന്‍, പങ്ക ഇതിലേതെങ്കിലും. ഇല്ല അവര്‍ക്കു കഴിയില്ല എന്നതാണ് ഉത്തരം’ എന്നും കങ്കണ കുറിച്ചിരിക്കുന്നു.
