Connect with us

വൈറലായി താരത്തിന്റെ പുത്തന്‍ മേക്കോവര്‍; കുറച്ചത് 21 കിലോ

Malayalam

വൈറലായി താരത്തിന്റെ പുത്തന്‍ മേക്കോവര്‍; കുറച്ചത് 21 കിലോ

വൈറലായി താരത്തിന്റെ പുത്തന്‍ മേക്കോവര്‍; കുറച്ചത് 21 കിലോ

തെന്നിന്ത്യന്‍ സിനിമാരംഗത്ത് കോമഡി റോളുകളിലൂടെ ശ്രദ്ധേയയായ താരമാണ് വിദ്യു രാമന്‍. ശരീരഭാരം കുറച്ചെത്തിയ താരത്തിന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഏവരെയും ആശ്ചര്യപ്പെടുത്തുന്ന രൂപമാറ്റത്തിലാണ് വിദ്യു രാമന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ താരം പങ്കിട്ട ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലാണ്.

21 കിലോ ശരീരഭാരമാണ് താരം കുറച്ചിരിക്കുന്നത്. 86 കിലോയില്‍ നിന്നും 65 കിലോ ആയിരിക്കുകയാണ് വിദ്യു രാമന്‍ ഇപ്പോള്‍. പോലീസ് വേഷത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

പുതിയ സിനിമയുടെ ഷൂട്ടിംഗിലാണെന്ന് ആണ് താരം പറയുന്നത്. മാസ് ട്രാന്‍സ്ഫൊര്‍മേഷന്‍ എന്നാണ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്‍കുന്ന കമന്റ്. നീ താനേ എന്‍ പൊന്‍വസന്തം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന വിദ്യു രാമന്‍ നടന്‍ മോഹന്‍ രാമന്റെ മകളാണ്.

ഹിറ്റ് ചിത്രങ്ങളായ ജില്ല, വീരം, വാസുവും സരവണനും ഒന്നാ പഠിച്ചവങ്കെ, വേതാളം, സറയ്നോഡു, ദ്രുവ, രാജു ഗരി ഗധി 2, ബാഗമതി, തൊലി പ്രേമ, റാംമ്പോ 2, വെങ്കി മാമ തുടങ്ങിയ നിരവധി സിനിമകളില്‍ വിദ്യു രാമന്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തി.

More in Malayalam

Trending

Recent

To Top