Malayalam
വോട്ടവകാശം വിനിയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് യുവ ജനത, കാരണം പറഞ്ഞ് പാര്‍വതി
വോട്ടവകാശം വിനിയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് യുവ ജനത, കാരണം പറഞ്ഞ് പാര്‍വതി
ഇപ്പോഴത്തെ നമ്മുടെ നാടിന്റെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ നമ്മള് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വോട്ടവകാശം വിനിയോഗിക്കുമ്പോള്‍ യുവജനത പരമാവധി ശ്രദ്ധിക്കണമെന്നും പാര്‍വതി തിരുവോത്ത്. കോഴിക്കോട് മാളിക്കടവില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പാര്‍വ്വതി. തിരഞ്ഞെടുപ്പ് ആയതുകൊണ്ടു തന്നെ ഷൂട്ടിംഗ് സംബന്ധമായ തിരക്കുകള്‍ മാറ്റിവച്ച് വോട്ട് ചെയ്യാന്‍ എത്തിയതായിരുന്നു പാര്‍വതി.
എല്ലാ ഇലക്ഷനും താന്‍ ഉണ്ടാകാറുണ്ടെന്നും അത് പ്രധാനമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. യുവജനതയ്ക്കിടയില്‍ എത്രത്തോളം അവയര്‍നെസ് സൃഷ്ടിക്കാന്‍ കഴിയുമോ അത്രത്തോളം സൃഷിടിക്കണം. പലര്‍ക്കും ഇപ്പോഴും വോട്ടര്‍ ഐടി ഇല്ല’ അത് നല്ലകാര്യമല്ലെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു.
ഫില്‍ട്ടറും മേക്കപ്പും ഇല്ലാതെ തന്റെ യഥാര്‍ത്ഥ മുഖത്തോടു കൂടി പാര്‍വതി എത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടക്കത്തില്‍ ഫില്‍റ്റര്‍ ഇടുകയും ശേഷം അത് ഇല്ലാതെ സ്വന്തം മുഖം കാട്ടുകയും ചെയ്യുന്നുണ്ട്. മുഖത്തെ പാടുകള്‍ ക്ലോസ്അപ്പില്‍ കാട്ടി, താന്‍ എങ്ങനെയാണോ അതുപോലെ തന്നെ ക്യാമറയുടെ മുന്നില്‍ നില്‍ക്കുകയാണ് പാര്‍വതി. ഇതാണ് എന്റെ യഥാര്‍ത്ഥ സൗന്ദര്യം എന്നും പാര്‍വതി പറയുന്നുണ്ട്.
