Malayalam
‘ഞങ്ങള്‍ മലയാളികളോട് ഈ ചതി വേണ്ടായിരുന്നു’ എന്ന് ആരാധകര്‍; ദൃശ്യം 2 വിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്
‘ഞങ്ങള്‍ മലയാളികളോട് ഈ ചതി വേണ്ടായിരുന്നു’ എന്ന് ആരാധകര്‍; ദൃശ്യം 2 വിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ ദൃശ്യം2. 2013 ല്‍ റിലീസായ ഇതിന്റെ ആദ്യ ഭാഗം തിയേറ്ററുകളില്‍ വലിയ ഹിറ്റ് ആണ് സമ്മാനിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫ് ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടു കൂടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒടിടി പ്ലാലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത് എത്തുന്നത് എന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ റിലീസിനൊരുങ്ങുമ്പോള്‍ ചിത്രത്തെ കുറിച്ച് നിര്‍ണ്ണായകമായ വിവരങ്ങളാണ് പുറത്ത് വരുന്നത്.
ദൃശ്യം 2ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലി പൂര്‍ത്തിയായിട്ടുണ്ടെന്ന് സംവിധായകന്‍ ജീത്തു ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.റിലീസിനെ കുറിച്ചും സംവിധായകന്‍ സൂചന നല്‍കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജീത്തു ജോസഫിന്റെ വെളിപ്പെടുത്തല്‍. റിലീസിനെ കുറിച്ചുള്ള സൂചന നല്‍കിയതിന് പിന്നാലെ സംവിധായകനോട് അഭ്യര്‍ഥനയുമായി പ്രേക്ഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. ദൃശ്യം 2 തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം. സംവിധായകന്‍ ജീത്തു ജോസഫിന്റെ പോസ്റ്റിന് കമന്റായിട്ടാണ് ആരാധകര്‍ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. തിയേറ്ററിലൂടെ റിലീസ് ചെയ്യണമെന്നും ആളുകളെ വീണ്ടും തിയേറ്ററില്‍ എത്തിക്കാന്‍ ഈ ചിത്രത്തിനേ കഴിയുള്ളൂവെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. 100 കോടി കിട്ടേണ്ട ചിത്രമായിരുന്നെന്നും അത് കൊണ്ടുപോയി ആമസോണിന് കൊടുത്തു മലയാളികളോട് ചതി കാണിച്ചുവെന്നും ആരാധകര്‍ കമന്റില്‍ പറയുന്നു.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രം ഉടനെ തന്നെ അമസോണ്‍ പ്രൈമിന് കൈമാറും. രണ്ട് ദിവസത്തിനുള്ളില്‍ ദൃശ്യം 2ന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. അതേസമയം ഫെബ്രുവരി 15 ന് ചിത്രം എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. തിയേറ്റര്‍ റിലീസ് അല്ലെങ്കിലും തിയേറ്റര്‍ അനുഭവം നഷ്ടമാകും എന്ന നിരാശയോടെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ന്യൂയര്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സിനിമയെ കുറിച്ചുള്ള നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടായത്. ഇത് പ്രേക്ഷകരെ മാത്രമല്ല സിനിമാ ലോകത്തേയും ഏറെ ഞെട്ടിച്ചിരുന്നു. ദൃശ്യം 2 ന്റെ ഒടിടി റിലീസിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിര്‍മ്മാതാവ് മാറി ചിന്തിക്കണമെന്നും സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
ചിത്രം പുറത്തു വരുന്നതിന് മുന്‍പ് തന്നെ ദൃശ്യം 2ന്റെ കഥയെ കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ് ചെറിയ സൂചന നല്‍കിയിരുന്നു. ദൃശ്യം 2 ത്രില്ലര്‍ ചിത്രമല്ലെന്നും കുടുംബ ചിത്രമാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ആദ്യത്തെ ഭാഗത്തുള്ള ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിലുമുണ്ട്. ഇവരെ കൂടാതെ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവര്‍ പോലീസ് വേഷത്തിലാണ് എത്തുന്നത് . സിനിമയിലെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിക്കുന്നില്ല. കൊലപാതകത്തിന് കാരണക്കാരായ കുടുംബം നിരപരാധികളാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ ആ നിരപരാധിത്വത്തില്‍ എല്ലാവര്‍ക്കും സംശയം ഉണ്ടെന്നും ജീത്തു ജോസഫ് പറയുന്നു
