Malayalam
‘എന്റെ ഭര്‍ത്താവ് നേരത്തെ വിവാഹിതനാണ്, അയാള്‍ക്കൊരു കുട്ടിയുമുണ്ട്’; ബിഗ്ബോസ് വേദിയില്‍ പൊട്ടിക്കരഞ്ഞ് നടി
‘എന്റെ ഭര്‍ത്താവ് നേരത്തെ വിവാഹിതനാണ്, അയാള്‍ക്കൊരു കുട്ടിയുമുണ്ട്’; ബിഗ്ബോസ് വേദിയില്‍ പൊട്ടിക്കരഞ്ഞ് നടി
വിചിത്രമായ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന താരമാണ് രാഖി സാവന്ത്. തന്റെ വിവാഹ ജീവിതം പരാജയപ്പെട്ടുവെന്നും കടുത്ത നിരാശയിലാണെന്നുമാണ് രാഖി പറയുന്നത്. തന്റെ ഭര്‍ത്താവ് നേരത്തെ വിവാഹിതന് ആയിരുന്നുവെന്നും ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നുമാണ് രാഖി വെളിപ്പെടുത്തിയിരിക്കുന്നത്.
ഹിന്ദി ബിഗ് ബോസിന്റെ പതിനാലാമത് സീസണിലെ മത്സരാര്‍ത്ഥിയാണ് രാഖി സാവന്ത് ഇപ്പോള്‍. ബിഗ് ബോസിന്റെ ഒരു എപ്പിസോഡിലാണ് രാഖിയുടെ തുറന്നുപറച്ചില്‍. മറ്റൊരു മത്സരാര്‍ത്ഥിയായ രാഹുലിനോട് പൊട്ടികരഞ്ഞു കൊണ്ട് ഇക്കാര്യങ്ങള്‍ പങ്കുവെയ്ക്കുന്ന വീഡിയോയാണ് പു
റത്ത് വന്നിരിക്കുന്നത്.
”എന്റെ ഭര്‍ത്താവ് നേരത്തെ വിവാഹിതനാണ്. അയാള്‍ ഇതെന്നോട് പറഞ്ഞില്ല. ഞാന്‍ എത്രത്തോളം വേദനയാണ് അനുഭവിക്കേണ്ടത്. അയാള്‍ക്കൊരു കുട്ടിയുണ്ട്. എനിക്ക് ഇതുവരെ ഒരു കുഞ്ഞ് പോലുമില്ല” എന്നാണ് കളേഴ്സ് ചാനല്‍ പുറത്തുവിട്ട പ്രൊമോ വീഡിയോയില്‍ രാഖി പറയുന്നത്.
2019ല്‍ ആണ് വിദേശ വ്യവസായി റിതേഷുമായുള്ള തന്റെ വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞ് രാഖി രംഗത്തെത്തിയത്. വിവാഹ വേഷത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട താരം ഭര്‍ത്താവിന്റെ ചിത്രം മാത്രം പങ്കുവെച്ചിരുന്നില്ല. ഇപ്പോള്‍ സാമ്പത്തികമായി തകര്‍ന്നു, കടുത്ത വിഷാദത്തിലൂടെയാണ് കടന്നു പോകുന്നത് എന്നാണ് രാഖി പറഞ്ഞത്.
