Malayalam
എന്തൊരു ഹോട്ട്, ഇതു പ്രയാഗ അല്ല, എന്റെ പ്രയാഗ ഇങ്ങനെയല്ല! പുത്തന്‍ ലുക്കുമായി പ്രയാഗ മാര്ട്ടിന്
എന്തൊരു ഹോട്ട്, ഇതു പ്രയാഗ അല്ല, എന്റെ പ്രയാഗ ഇങ്ങനെയല്ല! പുത്തന്‍ ലുക്കുമായി പ്രയാഗ മാര്ട്ടിന്
സാഗര്‍ ഏലിയാസ് ജാക്കി എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ബാലതാരമായി എത്തി അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ച താരമാണ് പ്രയാഗ മാര്ട്ടിന്. തമിഴ് ചിത്രമായ പിസാസിലായിരുന്നു താരം നായികയായി എത്തിയത്. തുടര്‍ന്ന് നിരവധി മലയാള ചിത്രങ്ങൡ നല്ല കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു പ്രയാഗ.
ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ഉണ്ണി മുകുന്ദന് ചിത്രത്തിലൂടെയാണ് പ്രയാഗ മലയാളത്തില്‍ നായികയാകുന്നത്. തുടര്‍ന്ന് പാവ, കട്ടപ്പനയിലെ ഋത്വിക് റോഷന്, ഫുക്രി, ഒരേ മുഖം, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍, രാമലീല, ദൈവമേ കൈ തൊഴാം കെ കുമാറാകണം, ഒരു പഴയ ബോംബ് കഥ, ബ്രദേഴ്സ് ഡേ തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ പ്രയാഗയ്ക്ക് ആയി. പിന്നീട് ഗീത എന്ന ചിത്രത്തിലൂടെ കന്നഡയിലും താരം അരങ്ങേറ്റം കുറിച്ചു. സോഷ്യല്‍ മീഡിയയിലെ സ്ഥിരസാന്നിധ്യമാണ് പ്രയാഗ. ഇപ്പോഴിതാ പ്രയാഗ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
എന്തൊരു ഹോട്ട്, ഇതു പ്രയാഗ അല്ല, എന്റെ പ്രയാഗ ഇങ്ങനെയല്ല എന്നുമൊക്കെയാണ് ചിലരുടെ കമന്റുകള്‍. ഇപ്പോഴിതാ തമിഴില്‍ സജീവമാകാനൊരുങ്ങുകയാണ് പ്രയാഗ. അണിയറയില്‍ ഒരുങ്ങുന്ന രണ്ട് തമിഴ് സിനിമകളില്‍ പ്രയാഗയാണ് നായിക. നവരസ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൂര്യയുടെ നായികയായി ആണ് പ്രയാഗ എത്തുന്നത്.
