Malayalam
അവളെന്റ സഹോദരിയാണ് എങ്ങനെ തോന്നുന്നു ഇത്തരം നിലവാരമില്ലാത്ത ചോദ്യം ചോദിക്കാന്‍; പൊട്ടിത്തെറിച്ച് അഹാന കൃഷ്ണ
അവളെന്റ സഹോദരിയാണ് എങ്ങനെ തോന്നുന്നു ഇത്തരം നിലവാരമില്ലാത്ത ചോദ്യം ചോദിക്കാന്‍; പൊട്ടിത്തെറിച്ച് അഹാന കൃഷ്ണ
സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടന് കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് യൂട്യൂബില്‍ സജീവമായ നടിക്ക് അടുത്തിടെ സില്‍വര്‍ ബട്ടണും ലഭിക്കുകയുണ്ടായി. ഇടയ്ക്കിടയ്ക്ക് താരം ചിത്രങ്ങളും വീഡിയോകളും സിനിമ വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം സ്റ്റോറിയ്ലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് അഹാന.
നാന്‍സി റാണി തുടങ്ങിയവയാണ് തന്റെ അടുത്ത ചിത്രങ്ങളെന്നും അടി മിക്കവാറും ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നും ദുല്‍ഖര്‍ സല്മാന് അമേസിങ് പ്രൊഡ്യൂസറാണെന്നും ഷൈന്‍ ടോം ചാക്കോ അടിപൊളിയാണെന്നുമൊക്കെ താരം പ്രതികരിച്ചിട്ടുണ്ട്. അതോടൊപ്പം ഒരു ആരാധകന് ചോദിച്ച ചോദ്യം അഹാനയ്ക്ക് ഇഷ്ടപ്പെട്ടില്ല. ”സഹോദരി ദിയയുമായി താങ്കള്‍ ഫൈറ്റാണോ?,” എന്നാണ് ചോദ്യം വന്നത്. ‘ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു ഇത്ര നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കാന്‍. അവളെന്റെ സഹോദരിയാണ്, ഞങ്ങള്‍ ഒരിടത്ത് നിന്നുമാണ് ഈ ഭൂമിയിലേക്കു വന്നത്. അതോണ്ട് ഇത്തരം കുത്തിത്തിരിപ്പു ടൈപ്പ് ചോദ്യങ്ങള്‍ ചോദിച്ചു സ്വയം ചീപ്പാകരുത് പ്ലീസ്,” ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ താരം മറുപടി നല്‍കിയിരിക്കുകയാണ്.അതു കൂടാതെ ഇതുവരെ അഭിനയിച്ചതില്‍ തന്റെ ഇഷ്ട കഥാപാത്രം ഏതെന്നും താരം മനസ്സുതുറന്നിരിക്കുകയാണ്. ഇതുവരെ ലൂക്കയിലെ നീഹാരികയായിരുന്നു ഫേവറേറ്റ്. ഇനി അത് അടിയിലെ കഥാപാത്രമായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
അതോടൊപ്പം തന്നെ വീട്ടിലെ ആദ്യ വിവാഹം ആരുടെയാകും എന്ന ചോദ്യത്തിന് ആദ്യ വിവാഹം എന്റെയായിരിക്കില്ലെന്നും അഹാന പറഞ്ഞിട്ടുണ്ട്. കൂടാതെ ആരാധകരുടെ ആവശ്യപ്രകാരം മധുപോലെ പെയ്ത മഴയില്‍ എന്ന പാട്ടുപാടുകയുമുണ്ടായി. മട്ടാഞ്ചേരിയിലെ ഔട്ടിങ്ങിനിടെ പകര്‍ത്തിയ ചിത്രങ്ങളും താരം ഇന്‍സ്റ്റ സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്.
നടിയുടെ എറ്റവും പുതിയ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അഹാനയ്ക്ക് പിന്നാലെയാണ് സഹോദരിമാരും എല്ലാവര്ക്കും സുപരിചിതരായത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൃഷ്ണകുമാറിന്റെ കുടുംബം സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ആക്ടീവായിരുന്നു. ഡാന്‍സ് വീഡിയോകളും മറ്റും പങ്കുവെച്ചാണ് ഇവര്‍ എത്തിയിരുന്നത്. കൂടാതെ കുടുംബത്തിലെ എല്ലാവര്ക്കും യൂടൂബ് ചാനലുകളുമുണ്ട്.
അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ഇഷാനി, ഹന്‍സികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഹന്‍സിക ലൂക്കയിലും ഇഷാനി മമ്മൂട്ടിയുടെ വണിലുമാണ് അഭിനയിച്ചത്. അതേസമയം കൈനിറയെ ചിത്രങ്ങളുമായിട്ടാണ് അഹാന കൃഷ്ണ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രമാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമ.
രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍ ഫര്ഹാന് ഫാസിലിന്റെ നായികയായാണ് നടി അഭിനയിച്ചത്. പിന്നാലെ നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു നടി. 2019ലാണ് അഹാനയുടെ ലൂക്ക പുറത്തിറങ്ങിയത്. നിലവില്‍ നാന്‍സി റാണി, പിടികിട്ടാപ്പുളളി തുടങ്ങിയവയാണ് അഹാനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. യൂടൂബിലൂടെയും തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് അഹാന എത്താറുണ്ട്. മുന്‍പ് സൈബര്‍ ബുളളിയിങ്ങിനെതിരെ അഹാന ചെയ്ത വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് സിനിമാ ലോകവും ആരാധകരുമെല്ലാം നടിക്ക് പിന്തുണയുമായി എത്തി.
