Malayalam
ആ വാര്‍ത്ത തെറ്റ്; മോഷണ കേസ് വാറണ്ടിനെ കുറിച്ച് സംവിധായകന്‍ ശങ്കര്‍
ആ വാര്‍ത്ത തെറ്റ്; മോഷണ കേസ് വാറണ്ടിനെ കുറിച്ച് സംവിധായകന്‍ ശങ്കര്‍
യന്തിരന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണത്തിന് പിന്നാലെ സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു എന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റെന്നും തനിക്കെതിരെ യാതൊരു വിധ വാറണ്ടുകളും നിലവിലില്ലെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഷങ്കര്‍ ഇപ്പോള്‍. പത്രകുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് അറിയിച്ചത്.
എന്റെ അഭിഭാഷകന്‍ സായ്കുമാരന്‍ മുഖേന ഈ വിഷയം ബഹുമാനപ്പെട്ട കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. എന്നാല്‍ ഇത്തരത്തില്‍ ഒരു വാറണ്ടും എന്റെ പേരില്‍ ഇല്ലെന്ന് ജഡ്ജി അറിയിച്ചു. കോടതിയുടെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗില്‍ വന്ന പിശകു മൂലമാണ് വാറണ്ടിനെ കുറിച്ചുള്ള പരാമശമുണ്ടായത്. അത് തിരുത്തിയിട്ടുണ്ട്” എന്നും ശങ്കര്‍ വ്യക്തമാക്കി.
എഴുത്തുകാരന്‍ അറൂര്‍ തമിഴ് നാടനാണ് ശങ്കറിനെതിരെ എഗ്മോര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. തന്റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യന്തിരനാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. 1996-ല്‍ ആണ് അറൂറിന്റെ കഥ പുറത്തിറങ്ങിയത്. 2010ല്‍ പുറത്തിറങ്ങിയതാണ് യന്തിരന്‍ ആദ്യഭാഗം. അന്ന് കൊടുത്ത കേസില്‍ പത്തുവര്‍ഷമായിട്ടും ശങ്കര്‍ കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
യന്തിരന്റെ നിര്‍മ്മാതാവ് കലാനിധി മാരനോടും കോടതിയില്‍ ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല, മാത്രമല്ല അവര്‍ കേസിനെതിരെ അപ്പീല്‍ പോകുകയുമുണ്ടായി. ഒരു കോടി നഷ്ടപരിഹാരവും അറൂര്‍ തമിഴ് നാടന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.