Malayalam
ലവ് ലെറ്ററില്‍ എഴുതിയിരുന്നത് കണ്ട് കണ്ണു തള്ളിപ്പോയി, ആങ്ങളയുള്‍പ്പെടെ പോയി അവനെ ശരിയാക്കിയിരുന്നു, അയാളെ പിന്നീട് കണ്ടപ്പോള്‍; ഉര്‍വശി പറയുന്നു
ലവ് ലെറ്ററില്‍ എഴുതിയിരുന്നത് കണ്ട് കണ്ണു തള്ളിപ്പോയി, ആങ്ങളയുള്‍പ്പെടെ പോയി അവനെ ശരിയാക്കിയിരുന്നു, അയാളെ പിന്നീട് കണ്ടപ്പോള്‍; ഉര്‍വശി പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. തെന്നിന്ത്യയിലെ പല ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഉര്‍വശി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതാ സ്കൂള്‍ കാലഘട്ടത്തില്‍ തനിക്ക് ലഭിച്ച പ്രേമലേഖനത്തെ കുറിച്ച് പറയുകയാണ് നടി.
ചെന്നൈയിലെ സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ പത്താം ക്ലാസില്‍ പഠിച്ചിരുന്ന ഒരു പയ്യാനാണ് തനിക്ക് കത്ത് തന്നതെന്ന് നടി പറയുന്നു. അപ്പോള്‍ അയാള്‍ തനിക് കവിത പോലെ എഴുതി അയച്ചു. ‘കവിയാണ് നോവുമെന്‍ ആത്മാവില്‍’ എന്ന് തുടങ്ങുന്ന പാട്ടാണ് അതിന്റെ ഉള്ളില്‍ ഉണ്ടായിരുന്നത്. ആ പാട്ടിന്റെ നാല് വരി മാത്രം എഴുതി താഴെ പേരും എഴുതി. അത് കണ്ട് കണ്ണ് തള്ളിപ്പോയി. പിന്നാലെ ആങ്ങളയുള്‍പ്പെടെ ഒരു മൂന്നാല് പിളേളര് പോയി അവനെ ശരിയാക്കി. അവനോട് എനിക്ക് സഹതാപമൊന്നും തോന്നിയിരുന്നില്ല. പിറ്റേന്ന് കാണുമ്പോ എനിക്ക് പേടി തോന്നി. ഇവന് വീണ്ടും ഇടികൊളളാനായിട്ടാണല്ലോ വരുന്നത്. പിന്നെ സ്കൂളൊക്കെ കഴിഞ്ഞു. ഇപ്പോ എവിടെയാണാവോ പാവം. അയാള്‍ ഇപ്പോ മക്കളെ ഒകെ കെട്ടിച്ചയച്ച് കാണും. തന്റെ പേര് കവിത ആയതുകൊണ്ടാണ് അയാള്‍ അത് എഴുതിയത് എന്നും ഉര്‍വശി പറയുന്നു.
ബാലതാരമായി സിനിമയില്‍ എത്തിയ ഉര്‍വശി സൂപ്പര്‍താരങ്ങളുടെ അടക്കം നായികയായി അഭിനയിച്ചു. നായിക വേഷങ്ങള്‍ക്ക് ഒപ്പം തന്നെ സഹനടിയായുള്ള വേഷങ്ങളിലും ഉര്‍വശി തിളങ്ങി. പോയ വര്‍ഷം നടിയുടെ ഗംഭീര പ്രകടനങ്ങള്‍ക്കാണ് സിനിമ പ്രേമികള്‍ സാക്ഷ്യം വഹിച്ചത്. മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഉര്‍വശിയുടെ നാല് ചിത്രങ്ങളില്‍ മൂന്ന് എണ്ണവും തമിഴ് പ്രൊജക്ടുകളാണ്. അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ മാത്രമാണ് ഈ വര്‍ഷം ഉര്‍വശി അഭിനയിച്ചത്. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മലയാളത്തില്‍ നിന്ന് ചെറിയ ഇടവേള എടുക്കുന്നതിന്റെ കാരണവും താരം പറഞ്ഞിരുന്നു.
‘തമിഴ് ഉള്‍പ്പടെ മറ്റു ഭാഷകളില്‍ ഒറ്റ ഷെഡ്യൂള്‍ സിനിമകള്‍ കുറവാണ്. കുറച്ചു കുറച്ചു ദിവസങ്ങളായാണ് ചിത്രീകരണം നടക്കുക. അപ്പോള്‍ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളും നടക്കും എന്നാല്‍ മലയാളത്തിലധികവും ഒറ്റ ഷെഡ്യൂള്‍ സിനിമകളാണ്. മുപ്പതും നാല്‍പ്പതും ദിവസമൊക്കെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. പിന്നെ ഒരേ ശൈലിയിലുള്ള സിനിമകള്‍ വരുമ്പോള്‍ ഞാന്‍ ഇടയ്ക്ക് ഇടവേള എടുക്കാറുണ്ട്. എന്നിട്ട് മറ്റു ഭാഷകളില്‍ ശ്രദ്ധിക്കും എന്നാലും പൂര്‍ണ്ണമായി മാറി നില്ക്കാന് പറ്റില്ലല്ലോ. ഇപ്പോള്‍ തമിഴില്‍ പുറത്തിറങ്ങിയ രണ്ടു സിനിമകളില്‍ രണ്ടിലും വ്യത്യസ്തമായ സിനിമകളാണ്. മലയാളം എന്റെ മാതൃ ഭാഷയായതിനാല്‍ കൂടുതലും ശ്രദ്ധിച്ച് മാത്രമേ വേഷങ്ങള്‍ തിരഞ്ഞെടുക്കാറുള്ളൂ. കൂടുതല്‍ ചൂസിയാകാം എന്ന് കരുതുന്നുണ്ട് മലയാളത്തില്‍”താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് എന്നും ഉര്‍വശി പറയുന്നു.
