Malayalam
രമേഷ് പിഷാരടിയുടെ അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ നായകന്? ആകാംക്ഷയോടെ ആരാധകര്‍
രമേഷ് പിഷാരടിയുടെ അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ നായകന്? ആകാംക്ഷയോടെ ആരാധകര്‍
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുതിയ സിനിമാ ഒരുക്കാന്‍ തയ്യാറെടുത്ത് രമേഷ് പിഷാരടി. മോഹന്‍ലാലിനെ നായകനാക്കി പിഷാരടി പുതിയ ചിത്രം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്ത, ഗാനഗന്ധര്വ്വന് എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റ് ആയിരുന്നു.
ദ പ്രീസ്റ്റ്, മോഹന്‍ കുമാര്‍ ഫാന്‍സ് എന്നിവയാണ് രമേഷ് പിഷാരടിയുടെതായി റിലീസിന് ഒരുങ്ങുന്ന സിനിമകള്‍. കോമഡി പരിപാടികളിലൂടെ ടെലിവിഷന്‍ രംഗത്തേക്ക് എത്തിയ രമേഷ് പിഷാരടി പൊസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്.
മരക്കാര്‍: അറബിക്കടലിന്റെ സിംഹം. ദൃശ്യം 2, എമ്പുരാന്, ബറോസ് എന്നീ ചിത്രങ്ങളാണ് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്നത്. ദൃശ്യം 2 ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മരക്കാര്‍ മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉടനെ എത്തില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.
