Malayalam
ഇവയൊക്കെയാണ് ആനിയുടെ സൗന്ദര്യത്തിന്റെ രഹസ്യം! വര്‍ഷങ്ങളായി ഇത് പിന്തുടരന്നുവെന്നും താരം
ഇവയൊക്കെയാണ് ആനിയുടെ സൗന്ദര്യത്തിന്റെ രഹസ്യം! വര്‍ഷങ്ങളായി ഇത് പിന്തുടരന്നുവെന്നും താരം
എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആനി. 1993ല്‍ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ആനി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക ശ്രദ്ധനേടി. സിനിമയില്‍ തിരക്കേറി വരുന്നതിനിടെയാണ് സംവിധായകന് ഷാജി കൈലാസ് ആനിയെ വിവാഹം ചെയ്യുന്നത്. തുടര്‍ന്ന് അഭിനയ രംഗത്ത് നിന്ന് വിട പറഞ്ഞ താരം ടിവി പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു.
ഇപ്പോഴിതാ മുടിയുടെയും സൗന്ദര്യത്തിന്റെയും രഹസ്യം തുറന്നുപറയുകയാണ് താരം. ചെറിയ ഉള്ളിയും കറിവേപ്പിലയും കുരുമുളകു പൊട്ടിച്ചതും ചേര്‍ത്ത് കാച്ചിയെടുക്കുന്ന എണ്ണയായിരുന്നു മുടിയുടെ കരുത്ത്. സ്കൂള്‍ കാലം മുതല്‍ ആഴ്ചയില്‍ ഒരു ദിവസം കാച്ചെണ്ണ പുരട്ടി മൃദുവായി തലയോടില്‍ ഒന്നു മസാജ് ചെയ്യും. ഷാംപൂ ഉപയോഗിക്കില്ല. പിന്നീട് ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ചേര്‍ത്ത് മുടി കഴുകും. കോളജ് കാലത്ത് കരിക്കിന് വെള്ളം കൊണ്ടു മുഖം കഴുകിയിരുന്നു. അരിപ്പൊടി കുഴച്ച് പായ്ക്കായി മുഖത്തിടും. രക്തചന്ദനം കല്ലില്‍ തേന്‍ ചേര്‍ത്ത് ഉരച്ചെടുത്ത് മുഖത്തു പുരട്ടുമായിരുന്നു. ഇപ്പോഴും കാച്ചെണ്ണയാണ് തലയില്‍ തേയ്ക്കുന്നത്. നാടന്‍ സൗന്ദര്യപരിചരണമാണ് അന്നും ഇന്നും പിന്തുടരുന്നതെന്നും ആനി പറയുന്നു.
1996 ജൂണ്‍ ഒന്നിനായിരുന്നു ഷാജി കൈലാസും ആനിയും തമ്മില്‍ വിവാഹിതരാവുന്നത്. നടന് സുരേഷ് ഗോപിയുടെ വീട്ടില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. അരുണാചലം സ്റ്റുഡിയോയില്‍ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്.പിന്നീട് സിനിമയിലൂടെ അടുത്ത് പരിചയപ്പെട്ട ഷാജി കൈലാസും ആനിയും പ്രണയത്തിലായി.
രണ്ട് മതത്തില്‍ നിന്നുള്ളവരായതിനാല്‍ വിവാഹത്തിന് തടസ്സങ്ങളുണ്ടായിരുന്നു. സിനിമയുടെ ആവശ്യത്തിന് ബോംബെയില്‍ പോകുന്നു എന്ന് പറഞ്ഞായിരുന്നു വിവാഹദിവസം ഷാജി വീട്ടില്‍ നിന്നും ഇറങ്ങുന്നത്.
ആനി അവതരിപ്പിക്കുന്ന പരിപാടിയില്‍ വിധുബാല നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ നിരവധി ട്രോളുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. സ്ത്രീ സര്വംസഹയാവണം എന്ന ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു പ്രതികരണം. ‘എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാല്‍ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാല്‍ അറപ്പ് പാടില്ല, പെണ്ണായാല്‍ കറിയിലെ കഷണങ്ങള്‍ നോക്കി എടുക്കരുത്, പെണ്ണായാല്‍ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം. കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടില്‍ ചെന്നു കയറുമ്പോള്‍ അവിടെ ഫ്രസ്ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാന്‍ ഇത് ഉപകരിക്കും.’ എന്നായിരുന്നു വിധുബാലയുടെ പരാമര്‍ശം.
വിധുബാലയുടെ
അമ്മയുടെ വാക്കുകളെ ആനി അഭിനന്ദിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സംഭവം
സ്ത്രീവിരുദ്ധതയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.
മുന്‍പൊരിക്കല്‍ തന്റെ കുട്ടിക്കാലത്തു വീട്ടില്‍ പൊരിച്ചമീന്‍
നല്കുന്നതില് പെണ്‍കുട്ടിയോടും ആണ്കുട്ടിയോടും വിവേചനം ഉണ്ടായിരുന്നു എന്ന
പരാമര്‍ശത്തിന്റെ പേരില്‍ നടി റിമ കല്ലിങ്കല്‍ ശ്രദ്ധ നേടിയിരുന്നു.
മുന്‍പും ആനിയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. നടി നിമിഷ സജയന്
മേക്കപ്പ് ഇടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞ വിഷയവും, നവ്യ നായര്‍
ഭക്ഷണം ഉണ്ടാക്കുന്നതിനെ കുറിച്ച് പറഞ്ഞതും ഇതേ ഷോയില്‍ തന്നെയായിരുന്നു. ഈ
പരാമര്‍ശങ്ങളെല്ലാം വിവാദത്തിലാണ് അവസാനിച്ചത്.
