Malayalam
‘സെലിബ്രെറ്റി ആയെന്നു കരുതി എന്ത് തോന്നിവാസവും കാണിക്കരുത്’ വൈറലായി മഞ്ജുവിന്റെ വെള്ളച്ചാട്ടത്തിലെ കുളിയും താമസവും
‘സെലിബ്രെറ്റി ആയെന്നു കരുതി എന്ത് തോന്നിവാസവും കാണിക്കരുത്’ വൈറലായി മഞ്ജുവിന്റെ വെള്ളച്ചാട്ടത്തിലെ കുളിയും താമസവും
മഴവില്‍ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റിഷോയിലൂടെ മലയാള പ്രേക്ഷകര്ക്ക്് സുപരിതിയായ താരമാണ് മഞ്ജു പത്രോസ്. പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും ചേക്കേറിയ മഞ്ജു മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ് ടൂവില്‍ പങ്കെടുത്തിരുന്നു. ഇതിനുശേഷം നിരവധി സൈബര്‍ ആക്രമണങ്ങള്‍ ആണ് താരത്തിന് നേരിടേണ്ടി വന്നത്. ഇതിനെയൊന്നും വക വയ്ക്കാതെയാണ് സോഷ്യല്‍ മീഡിയയില്‍ സജീവം ആകുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു പങ്കിടുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കിടാറുണ്ട്. നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നാലും മഞ്ജുവിനും കുടുംബത്തിനും ആരാധകരും ഏറെയാണ്. ബ്ലാക്കീസ് വ്ളോഗ് എന്ന യുട്യൂബ് ചാനല്‍ മഞ്ജു ആരംഭിച്ചിരുന്നു. ഇതിലൂടെ പങ്കിടുന്ന വീഡിയോകള്‍ എല്ലാം തന്നെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ യൂട്യൂബ് ചാനലിലൂടെ പങ്കിട്ട വീഡിയോ ആണ് വീണ്ടും ശ്രദ്ധ നേടുകയാണ്. സുഹൃത്തായ സിമിക്കൊപ്പം ഇടുക്കിയിലെ കുളമാവ് പോയതിന്റെ വിശേഷങ്ങളാണ് ഇത്തവണ മഞ്ജു പങ്കു വെച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തില്‍ കുളിച്ചും കാടിനു നടുവില്‍ താമസിച്ചുമുള്ള യാത്രയുടെ വീഡിയോ ആണ് വൈറലാകുന്നത്. ഇതിന് ലൈക്കും കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മഞ്ജു ടാറ്റൂ ചെയ്തതിനും നിരവധി വിമര്‍ശനങ്ങളാണ് നേരിട്ടത്. സുഹൃത്ത് കൈയില്‍ ടാറ്റു ചെയ്തപ്പോള്‍ മഞ്ജു ടാറ്റു ചെയ്തത് നെഞ്ചിലായിരുന്നു. ’10പേര് അറിയാന്‍ തുടങ്ങിയപ്പോള്‍ ന്താ അവസ്ഥ., എന്നാല്‍ പിന്നെ മുഴുവനായി അങ്ങ് കാണിച്ചുകൂടെ ‘ എന്നൊക്കെ പോകുന്നു കമെന്റുകള്‍. എന്നാല്‍ ചിലരെങ്കിലും ഈ സദാചാരവാദികള്‍ക്ക് കണക്കിനുള്ള മറുപടി നല്‍കുന്നുമുണ്ട്. എന്റെ പൊന്നു മഞ്ജു ഒരു സെലിബ്രെറ്റി ആയെന്നു കരുതി എന്ത് തോന്നിവാസവും കാണിക്കരുത്, സാധാരണ വീട്ടമ്മ ആയിരുന്ന ഇയാള്‍ ഇത് പോലെ ഒക്കെ കാണിച്ചു കൂട്ടിയിട്ടുണ്ടോ, ടാറ്റൂ കുത്തുന്നത് തന്റെ ഇഷ്ട്ടം ഇത് പോലെ ഒക്കെ ഇട്ടാല്‍ കമന്റ് ചെയ്യുന്നത് എന്റെ ഇഷ്ട്ടമെന്നായിരുന്നു ഒരുളുടെ കമന്റ്. കാണാന്‍ കുറച്ചു ഭംഗി കൂടി ഉണ്ടെങ്കില്‍ ലോകത്ത് വേറെ ആരെയും വെച്ചേക്കില്ല ഈ കോലവും വെച്ച് ഇങ്ങനെ ഇനി ഇത്തിരി ഭംഗി ഉണ്ടങ്കില്‍ എന്താകുമായിരുന്നു. ഇവള്ക്കൊക്കെ വേറെ ഒരു പണിയുമില്ലേ. ഇങ്ങനെ പോകുന്നു ചിലരുടെ കമന്റുകള്‍.
തുണി അഴിച്ച് വ്ളോഗ് ചെയ്താലും റീച്ച് കിട്ടും. മറിമായം ടീമില്‍ മഞ്ജുവിന ഉള്‍പെടുത്തരുത് എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ആ പ്രോഗ്രാം അത്രയ്ക്കും ഭംഗി ആയി അതിന്റെ അണിയറ പ്രവര്‍ത്തകര്‍ കൊണ്ടു പോകുന്നതാണ്. ഈ ലേഡി ഉള്ളത് കൊണ്ടു മറിമായം ഞങ്ങള്‍ ബഹിഷ്കരിക്കുന്നു എന്നായിരുന്നു മറ്റു ചിലരുടെ കമന്റുകള്‍. മഴവില്‍ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരമ്പരയില്‍ കൂടിയാണ് മഞ്ജു പത്രോസ് കൂടുതല്‍ അറിയപ്പെട്ടത്. വെറുതെ അല്ല ഭാര്യയില്‍ എത്തും മുന്‍പ് മഞ്ജു മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരന് എ കെ ലോഹിതദാസിന്റെ ചക്രത്തിലൂടെ വെള്ളിത്തിരയിലെത്തിയിരുന്നു. ചക്രത്തിനു ശേഷമാണ് താരം വീണ്ടും കലാരംഗത്ത് സജീവമായത്. നോര്‍ത്ത് 24 കാതം, പഞ്ചവര്‍ണ്ണതത്ത, സ്കൂള്‍ ബസ്, കഥ പറഞ്ഞ കഥ, പ്രേമസൂത്രം തുടങ്ങി ഒട്ടേറെ സിനിമകളില്‍ മഞ്ജു തിളങ്ങി.
