Malayalam
‘അന്നും മുഖം ഉറച്ച ഒരു വൃക്തിയുടേതു തന്നെ’; വൈറലായി സുബിയുടെ പഴയകാല ചിത്രം
‘അന്നും മുഖം ഉറച്ച ഒരു വൃക്തിയുടേതു തന്നെ’; വൈറലായി സുബിയുടെ പഴയകാല ചിത്രം
മിനിസ്ക്രീനിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സുബി സുരേഷ്. സുബിയുടെ കോമഡി കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് ഇന്നും ഓര്‍ത്തിരിക്കുകയും ചെയ്യുന്നുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയിലൂടെ അവതാരകയായി എത്തിയതോടെയാണ് സുബി ഏറെ ശ്രദ്ധിക്കപെടുന്നത്. കുട്ടിപട്ടാളത്തിലൂടെ പ്രായഭേദമെന്യേ ഏവരേയും കൈയ്യിലെടുക്കാന്‍ സുബിക്ക് കഴിഞ്ഞു. ഇപ്പോഴിതാ സുബി പങ്കിട്ട ഒരു ചിത്രം ആണ് ഫേസ്ബുക്കില്‍ വൈറല്‍ ആകുന്നത്.
സ്കൂള്‍ കാലത്തെ എന്‍.സി.സി ഓര്‍മകള്‍ പങ്കുവച്ച് കൊണ്ടാണ് സുബി സുരേഷ് രംഗത്ത് വന്നത്. അന്നും മുഖം ഉറച്ച ഒരു വൃക്തിയുടേതു തന്നെ എന്നാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തുകൊണ്ട് പറയുന്നത്.
പഠനകാലത്ത്, ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ ക്രോസ് കണ്ട്രി മത്സരത്തില്‍ ഓട്ടുമെഡലും മികച്ച കേഡറ്റിനുള്ള ട്രോഫിയും കരസ്ഥമാക്കിയപ്പോള്‍ തന്റെ ചിത്രമുള്‍പ്പടെ വന്ന വാര്‍ത്തയുടെ കട്ടിങ് സഹിതം ആണ് ഫെയ്സ്ബുക്കില്‍ സുബി പോസ്റ്റ് ചെയ്തത്.
ഒപ്പം ഓള് കേരള സെക്കന്റ് ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട, എറണാകുളം ഗവ.ഗേള്‍സ് ഹൈസ്കൂളില്‍ സുബിയുടെ സഹപാഠിയായിരുന്ന നിസീമ ഡി ചിക്കരയുടെ ചിത്രവും ഉണ്ട്. അതേസമയം എഡിറ്റിങ് ആണ് എന്ന് അഭിപ്രായപ്പെട്ട ചിലര്‍ക്കും സുബി സുരേഷ് മറുപടി നല്‍കുന്നുണ്ട്.
കോമഡി പരമ്പരയിലൂടെ മിനി സ്ക്രീന്‍ പ്രേക്ഷകരെ കൈയ്യിലെടുത്ത സുബി വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളുടെ ഭാഗമായിട്ടുണ്ട്. രാജസേനന് സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ സിനിമയിലെത്തിയ സുബി എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ തുടങ്ങിയ സിനിമകളുടേയും ഭാഗമായിട്ടുണ്ട്.
