Malayalam
‘മമ്മ ഇപ്പോഴും കുഞ്ഞാവയെ പിടിച്ചിരിക്കുന്നത് പോലെയാണ് എന്നെ പിടിക്കുന്നത്’; അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി മിയ
‘മമ്മ ഇപ്പോഴും കുഞ്ഞാവയെ പിടിച്ചിരിക്കുന്നത് പോലെയാണ് എന്നെ പിടിക്കുന്നത്’; അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി മിയ
മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള താരമാണ് മിയ ജോര്‍ജ്ജ്. ഈ അടുത്തിടെയായിരുന്നു മിയയുടെ വിവാഹം. മിയയുടെ വിവാഹ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായി മാറിയിരുന്നു. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വിവാഹമായതിനാല്‍ തന്നെ താരങ്ങളൊന്നും തന്നെ പങ്കെടുത്തിരുന്നില്ല. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ഇപ്പോള്‍ ഇതാ മമ്മിയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം.
മമ്മിയ്ക്കൊപ്പം നില്ക്കുന്ന രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മിയ ആശംസ അറിയിച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ടോപ്പുകള്‍ ധരിച്ചുകൊണ്ടാണ് മിയയും അമ്മയും ചിത്രത്തിലുള്ളത്. മമ്മയും താനും ട്വിന്നിങ്ങാണെന്നും എന്റെ എല്ലാക്കാര്യങ്ങളും നോക്കിനടത്തുന്ന ഓള്‍റൌണ്ടര്‍ മമ്മിയ്ക്ക് സന്തോഷകരമായ ആശംസ നേരുന്നുവെന്ന് മിയ കുറിച്ചിരിക്കുന്നു. മക്കളായ രണ്ട് പേര്‍ക്കും ഈ സുദിനത്തില്‍ അമ്മയ്ക്കൊപ്പമായിരിക്കാന് സാധിച്ചില്ലെന്നും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് നമ്മള് നേരിട്ട് കണ്ടതല്ലേയെന്നും മിയ പറയുന്നു.
അതുകൊണ്ട് ആ സന്തോഷകരമായ നിമിഷങ്ങള്‍ ഓര്‍ത്ത് അമ്മ സന്തോഷിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും മിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു. ‘മമ്മ ഇപ്പോഴും കുഞ്ഞാവയെ പിടിച്ചിരിക്കുന്നത് പോലെയാണ് എന്നെ പിടിക്കുന്നത്. അതെനിക്കിഷ്ടമാണ് എന്നും സ്പെഷ്യലായി മിയ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. മിയയുടെ അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് നിരവധി ആരാധകരും എത്തിയിട്ടുണ്ട്.
