Malayalam
‘കാജളിന്റെ ഭര്‍ത്താവ് ഗൗതം പണക്കാരനാണോ?’ മറുപടിയുമായി സഹോദരി
‘കാജളിന്റെ ഭര്‍ത്താവ് ഗൗതം പണക്കാരനാണോ?’ മറുപടിയുമായി സഹോദരി
ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ താരസുന്ദരിയാണ് കാജല്‍ അഗര്‍വാള്‍. 2020 ഒക്ടോബറിനായിരുന്നു കാജള്‍ അഗര്‍വാളിന്റെ വിവാഹം. വ്യവസായിയായ ഗൗതം കിച്ച്ലുവാണ് കാജളിന്റെ വരന്‍. ഏറെ കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം രണ്ടാളും ഒരുമിച്ചുള്ള ചിത്രങ്ങളും ഹണിമൂണ്‍ ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോള്‍ ഷൂട്ടിങ് തിരക്കുകളുമായി മുന്നോട്ടുപോവുകയാണ് കാജള്‍.
തന്റെ ആറ് വര്‍ഷം നീണ്ട പ്രണയത്തെക്കുറിച്ച് വിവാഹം നിശ്ചയിച്ചതിന് ശേഷമാണ് കാജള്‍ തുറന്ന് സംസാരിക്കുന്നത്. അതുവരെ ഗൗതമിനെക്കുറിച്ച് കാജളിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമല്ലാതെ മറ്റാര്‍ക്കും അറിവുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഗൗതമിനെക്കുറിച്ചറിയാന്‍ കാജളിന്റെ ആരാധകര്‍ക്ക് വലിയ കൗതുകവുമാണ്. ഒരു സൂചനയുമില്ലാതിരുന്ന വിവാഹ നിശ്ചയം എല്ലാം ആയതുകൊണ്ടും ആരാധകര്‍ കമന്റിലൂടെ എപ്പോഴും കാജളിനോട് ഇതേകുറിച്ച് ചോദിക്കാറുമുണ്ട്.
നടിയുടെ സഹോദരി നിഷ അഗര്‍വാളിന്റെ ഇന്‍സ്റ്റാഗ്രാമിലെ ക്യു ആന്റ് എ സെഷനില്‍ ഒട്ടുമിക്കവര്‍ക്കും അറിയേണ്ടത് ഗൗതമിനെക്കുറിച്ചായിരുന്നു. ഗൗതം പണക്കാരനാണോ എന്നാതായിരുന്നു ഒരാളുടെ ചോദ്യം. അതിന് നിഷ മറുപടി നല്‍കുകയും ചെയ്തു. അതെ എല്ലാ അര്‍ത്ഥത്തിലും, അറിവിലും വിവേകത്തിലും ധനികനാണ്, നല്ല ഹൃദയത്താല്‍ അനുഗ്രഹിക്കപ്പെട്ടവനുമാണ് എന്നായിരുന്നു നിഷയുടെ മറുപടി.
അഞ്ചു ചിത്രങ്ങളാണ് കാജളിന്റെതായി ഇനി പുറത്തിറങ്ങാനുള്ളത്. അതുകൊണ്ട് തന്നെ ചിത്രീകരണത്തിരക്കിലാണ് കാജള്‍. ദുല്‍ഖര്‍ സല്‍മാന്‍, അതിഥി റാവു ഹൈദാരി എന്നിവര്‍ക്കൊപ്പം വേഷമിടുന്ന ഹേ സിനാമിക, കമല്‍ ഹാസന്‍- ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2, ചിരഞ്ജീവിയുടെ ആചാര്യ തുടങ്ങിയവയാണ് പുതിയ ചിത്രങ്ങള്‍
