Connect with us

ഒരു പാടുപേര്‍ അവാർഡ് കൈ കൊണ്ട് തൊട്ടിട്ടുണ്ട്.. അവാര്‍ഡുകൾ സോപ്പുവെള്ളത്തില്‍ കുളിപ്പിച്ചതിനുശേഷം വീട്ടില്‍ പ്രദര്‍ശിപ്പിക്കുക..ബ്രേക്ക് ദി ചെയിൻ

Malayalam

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ കയ്യില്‍ കൊടുക്കാത്തത് സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയ്ക്ക് വഴി തെളിയിച്ചതിരിക്കുകയാണ്.നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ രീതിയില്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇത് അവാര്‍ഡ് ജേതാക്കളെ അപമാനിക്കലാണെന്നായിരുന്നു സുരേഷ് കുമാറിന്‍റെ പ്രതികരണം

ഇപ്പോള്‍ ഇതാ പുരസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട കുറിപ്പ് പങ്കു വെച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
അവാര്‍ഡ് നിരവധി പേര്‍ കൈമാറിയതാണ്. അതിനാല്‍ സോപ്പുവെള്ളത്തില്‍ കുളിപ്പിച്ചതിന് ശേഷം മാത്രം വീട്ടില്‍ പ്രദര്‍ശിപ്പിക്കുക എന്നാണ് ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ‘അവാര്‍ഡുകള്‍ മേശപ്പുറത്ത് നിന്ന് എടുത്തവരുടെ ശ്രദ്ധക്ക് …അത് നിങ്ങള്‍ എടുക്കുന്നതിന് മുമ്പ് ഒരു പാടുപേര്‍ കൈ കൊണ്ട് തൊട്ടിട്ടുണ്ട്…അതിനാല്‍ ആ അവാര്‍ഡുകളെ സോപ്പുവെള്ളത്തില്‍ കുളിപ്പിച്ചതിനുശേഷം വീട്ടില്‍ പ്രദര്‍ശിപ്പിക്കുക…ജാഗ്രത …ബ്രേക്ക് ദി ചെയിനെന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു

അതിനിടെ ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ച് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടിയ സ്വാസിക വിജയ്രംഗത്ത് എത്തിയിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിന്‍റെ ഗൗരവത്തെ ജനങ്ങളിലേക്കെത്തിക്കാന്‍ ഈ ചടങ്ങിനെ ഉപയോഗപ്പെടുത്തിയതുപോലെയാണ് തനിക്ക് തോന്നിയതെന്നും അതില്‍ തെറ്റില്ലെന്നും സ്വാസിക പറയുന്നു

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ കഴിയാത്ത ഈ സാഹചര്യത്തില്‍ പുരസ്‌കാരങ്ങള്‍ കൈമാറാതെ സ്വീകരിക്കുക എന്ന നടപടി അങ്ങേയറ്റം പ്രശംസനീയമാണെന്നാണ് കനി കുസൃതി പ്രതികരിച്ചത്

Continue Reading
You may also like...

More in Malayalam

Trending