News
ചിത്ര അവസാനമായി അഭിനയിച്ച സിനിമയുടെ ട്രെയിലര്‍ പുറത്ത്; കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയായി ചിത്ര
ചിത്ര അവസാനമായി അഭിനയിച്ച സിനിമയുടെ ട്രെയിലര്‍ പുറത്ത്; കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയായി ചിത്ര
അന്തരിച്ച തമിഴ് ചലച്ചിത്ര നടി വി ജെ ചിത്ര അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കോള്‍സ് എന്നാണ് ചിത്രത്തിന്റേ പേര്. കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന പെണ്കുട്ടിയായിട്ടാണ് വി ജെ ചിത്ര അഭിനയിച്ചിരിക്കുന്നത്. ജെ ശബരീഷ് ആണ് ചിത്രത്തിന്റെ സംവിധായകന്. അപ്രതീക്ഷിതമായി സംഭവിച്ച ചിത്രയുടെ മരണം ഏറെ വിവാദത്തിന് കാരണമായിരുന്നു.
ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിലായ ഹേമന്തും ചിത്രയും ഒരുമിച്ചായിരുന്നു താമസം. ചിത്ര മരിക്കുന്ന ദിവസം ഫിലിം സിറ്റിയില്‍ ഒരു പ്രോഗ്രാമിന്റെ ചിത്രീകരണം കഴിഞ്ഞ് പുലര്‍ച്ചെ റൂമിലെത്തിയ ചിത്രയും ഹേമന്ദും തമ്മില്‍ വഴക്കിടുകയും ചിത്ര മുറിയിക്കുള്ളില്‍ കയറി കതക് അടയ്ക്കുകയും ചെയ്തു. എന്നാല്‍ ഏറെ നേരം കഴിഞ്ഞും വാതില്‍ തുറക്കാതിരുന്നപ്പോള്‍ ഹോട്ടല്‍ ജീവനക്കാരെ വിളിച്ച് വാതില്‍ തുറന്നപ്പോഴാണ് ചിത്രയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
സഹതാരമായ നടനൊപ്പം നൃത്തം ചെയ്തതിനായിരുന്നു ഹേമന്ദ് ചിത്രയുമായി വഴക്കിട്ടത്. എന്നാല്‍ ആദ്യം ഇക്കാര്യങ്ങളൊന്നും പോലീസിനോട് പറഞ്ഞിരുന്നില്ല. ഇയാളും സുഹൃത്തും സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് അടുത്തിടെ പുറത്തായിരുന്നു. ചിത്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി താരത്തിന്റെ കുടുംബം അടക്കം രംഗത്തെത്തിയിരുന്നു. ഹേമന്ദ് ചിത്രയെ വളരെ നാളായി മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു.
തമിഴില്‍ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന് സ്റ്റോര്‍സ് എന്ന സീരിയലിലൂടെയാണ് വി ജെ ചിത്ര ശ്രദ്ധേയയായത്. മുല്ല എന്ന കഥാപാത്രമാണ് വി ജെ ചിത്ര ചെയ്തത്. കോള്‍സ് എന്ന സിനിമയില്‍ വി ജെ ചിത്രയ്ക്ക് പുറമെ ഡല്‍ഹി ഗണേഷ്, നിഴല്‍കള്‍ രവി, ആര്. സുന്ദര്രാജന്, ദേവദര്‍ശിനി, മീശൈ രാജേന്ദ്രന് എന്നിവരാണ് അഭിനേതാക്കള്‍.
