Malayalam
പുത്തന്‍ ചിത്രം പങ്കുവെച്ച് റായ് ലക്ഷ്മി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
പുത്തന്‍ ചിത്രം പങ്കുവെച്ച് റായ് ലക്ഷ്മി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് റായ് ലക്ഷ്മി. ഭാഷാ ഭദേമന്യേ സിനിമകളിലെ നിറസാന്നിധ്യമായ താരത്തിന് കൈ നിറയെ ആരാധകരാണ്. സിനിമയിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും പുതുമുഖത്തെപ്പോലെയാണ് താന്‍ സെറ്റിലേക്ക് എത്താറുള്ളതെന്നാണ് റായ് ലക്ഷ്മി പറയുന്ന്.
അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടമെന്നും അത്തരം കഥാപാത്രങ്ങള്‍ക്കായാണ് കാത്തിരിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്.
ഇപ്പോഴിതാ തന്റെ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. അതീവ സന്തോഷത്തോടെയാണ് നടി പുതിയ ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. അടുത്ത സിനിമയെക്കുറിച്ചുള്ള ചോദ്യവും റായി ലക്ഷ്മിയോട് ആരാധകര്‍ ചോദിച്ചിട്ടുണ്ട്.
അതീവ ഗ്ലാമറസായുള്ള ചിത്രങ്ങള്‍ ആണ് പലപ്പോഴും നടി പങ്കുവെക്കാറുള്ളത്. വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലടക്കം താരത്തിനെതിരെ രൂക്ഷവിമര്‍ശനം ആണ് ഉയര്‍ന്നിരുന്നത്. എന്നിരുന്നാലും തനിക്കെതിരെ വരുന്ന മോശം കമന്റുകളെ ഗൗനിക്കാതെയാണ് താരം തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്.
