Connect with us

കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ വിജയസാധ്യതയില്ലാത്ത മണ്ഡലത്തിലും മത്സരിക്കും, അത് വാശിയാണ്

Malayalam

കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ വിജയസാധ്യതയില്ലാത്ത മണ്ഡലത്തിലും മത്സരിക്കും, അത് വാശിയാണ്

കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ വിജയസാധ്യതയില്ലാത്ത മണ്ഡലത്തിലും മത്സരിക്കും, അത് വാശിയാണ്

കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ വിജയസാധ്യത ഇല്ലാത്ത മണ്ഡലത്തില്‍ പോലും മത്സരിക്കുമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട് ബാലുശേരിയിലെ കോണ്‍ഗ്രസ് പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു ധര്‍മജന്‍. ഇതോടു കൂടിയാണ് താരം ബാലുശേരി മണ്ഡലത്തില്‍ മത്സരിക്കും എന്ന പ്രചാരണങ്ങള്‍ ഉയര്‍ന്നു വന്നത്.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും, അത് തന്റെ വാശിയാണ്. വിജയസാധ്യത ഉള്ളതോ ഇല്ലാത്തതോ ആയ ഏത് മണ്ഡലത്തില്‍ നിര്‍ത്തിയാലും മത്സരിക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയെ നെഞ്ചിലേറ്റി നടക്കുന്ന ഒരാളാണ് താന്‍. അതിനാല്‍ പാര്‍ട്ടിയുടെ ഏത് തീരുമാനവും നിറവേറ്റുമെന്ന് ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അഥവാ പാര്‍ട്ടിയുടെ സീറ്റ് കിട്ടിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കില്ല. മറ്റ് പാര്‍ട്ടികളിലും മത്സരിക്കില്ല. ഉപജീവനമാര്‍ഗം സിനിമയാണ്. അതൊരിക്കലും രാഷ്ട്രീയമായി കൂട്ടിച്ചേര്‍ക്കുകയുമില്ലെന്നും താരം പറഞ്ഞു. ഇതുവരെ നേതാക്കളാരും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. മികച്ച മത്സരം കാഴ്ചവെയ്ക്കാന്‍ കഴിയുമെന്ന് ധര്‍മജന്‍ മുമ്പ് പറഞ്ഞിരുന്നു.

നേരത്തെ വൈപ്പിന്‍ മണ്ഡലത്തില്‍ ധര്‍മജന്‍ മത്സരിക്കുമെന്നും പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വാര്‍ത്തകള്‍ നിഷേധിച്ച് താരം രംഗത്തെത്തിയിരുന്നു. പിന്നാലെ നടന് വൈപ്പിനില്‍ സീറ്റ് നല്‍കില്ലെന്നും പരിചയസമ്പത്തുള്ള മുതിര്‍ന്ന നേതാക്കളുണ്ടെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top