Malayalam
മുടി മുറിച്ച് മേക്കോവര്‍ നടത്തി സംയുക്ത വര്‍മ്മ; ചിത്രങ്ങള്‍ വൈറല്‍
മുടി മുറിച്ച് മേക്കോവര്‍ നടത്തി സംയുക്ത വര്‍മ്മ; ചിത്രങ്ങള്‍ വൈറല്‍
സിനിമയില്‍ സജീവമല്ലെങ്കിലും സംയുക്ത വര്‍മ്മ മലയാള പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ്. ബിജു മേനോനുമായുള്ള പ്രണയവിവാഹത്തിന് പിന്നാലെ അഭിനയത്തില്‍ നിന്നും പിന്‍വലിഞ്ഞ സംയുക്ത വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം സജീവമായി പങ്കെടുക്കാറുണ്ട്. യോഗയുമായും സജീവമാണ് താരം. യോഗയില്‍ ഉപരിപഠനം നടത്തുന്നതിനെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു.
മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് ഇടയ്ക്ക് പറഞ്ഞിരുന്ന സംയുക്ത ബിജു മേനോനൊപ്പവും അല്ലാതെയുമായുള്ള സിനിമകളില്‍ നിന്നുള്ള അവസരങ്ങളില്‍ നിന്ന് പിന്മാറിയിരുന്നു. വിവാഹ ശേഷം താന്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് എന്നാണ് സംയുക്ത പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്ക് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് സംയുക്ത എത്താറുണ്ട്. ഇപ്പോഴിതാ മുടിയില്‍ നടത്തിയ പരീക്ഷണങ്ങളുടെ ചിത്രങ്ങളുമായാണ് താരമെത്തിയത്. മകന്‍ ദക്ഷ് ധാര്‍മ്മിക്കിനൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. നിമിഷ നേരം കൊണ്ടാണ് മേക്കോവര്‍ ചിത്രങ്ങള്‍ വൈറലായി മാറിയത്.
കുടുംബത്തിലെ കാര്യങ്ങളും മകന്റെ കാര്യങ്ങളുമെല്ലാം നോക്കുന്നത് സംയുക്തയാണെന്നും ഭാര്യയെന്ന നിലയില്‍ സംയുക്തയ്ക്ക് താന്‍ നൂറ് മാര്‍ക്കാണ് നല്‍കുകയെന്ന് താരം പറഞ്ഞിരുന്നു. വീട്ടിലെ ടെന്‍ഷനുകളൊന്നും തന്നെ അറിയിക്കാതെയാണ് അവള്‍ മാനേജ് ചെയ്യാറുള്ളത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടോ, സിനിമകളെക്കുറിച്ചോ ഒന്നുമുള്ള ചര്‍ച്ചകളൊന്നും വീട്ടില്‍ നടക്കാറില്ലെന്നും സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു.