Malayalam
സ്വഭാവനടിയായും ഹാസ്യനടിയായും തിളങ്ങിയ ഹോളിവുഡ് താരം ക്ലോറിസ് ലീച്ച്മാന്‍ അന്തരിച്ചു
സ്വഭാവനടിയായും ഹാസ്യനടിയായും തിളങ്ങിയ ഹോളിവുഡ് താരം ക്ലോറിസ് ലീച്ച്മാന്‍ അന്തരിച്ചു
ഹോളിവുഡ് താരം ക്ലോറിസ് ലീച്ച്മാന്‍(94) അന്തരിച്ചു. കാലിഫോര്‍ണയയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്വഭാവനടിയായും ഹാസ്യനടിയായും ഒരേപോലെ തിളങ്ങി നിന്ന താരമായിരുന്നു ക്ലോറിസ്. ദ ലാസ്റ്റ് പിക്ചര്‍ ഷോയിലെ (1971) അഭിനയത്തിന് ഓസ്കര് പുരസ്കാരവും ബാഫ്ത പുരസ്കാരവും സ്വന്തമാക്കി. ഏഴ് പതിറ്റാണ്ടു കാലം സിനിമാ രംഗത്ത് തിളങ്ങി നിന്ന താരം എട്ട് പ്രൈംടൈം എമ്മി പുരസ്കാരവും ഒരു ഡേ ടൈം എമ്മി പുരസ്കാരവും സ്വന്തമാക്കി.
സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ നാടകത്തില്‍ സജീവമായിരുന്ന ക്ലോറിസ് 1946 ല്‍ മിസ് അമേരിക്ക സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തശേഷം ക്ലോറിസ് ടെലിവിഷനിലും സിനിമകളിലും സജീവമാകുകയായിരുന്നു. 1947 ല്‍ പുറത്തിറങ്ങിയ കാര്‍നേജി ഹാള്‍ ആണ് ആദ്യചിത്രം എങ്കിലും കിസ് മി ഡെഡ്ലി എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധനേടുന്നത്. ദ ലാസ്റ്റ് പിക്ചര്‍ ഷോ, യെസ്റ്റര്‍ഡേ, എ ട്രോള്‍ ഇന്‍ സെന്‍ട്രല്‍ പാര്‍ക്ക്, നൗ ആന്റ് ദെന്‍, സ്പാഗ്ലിഷ്, എക്സ്പെക്ടിങ് മേരി, യു എഗൈന്‍, ദ വിമണ്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍.
1953 ല്‍ ക്ലോറിസ് ഹോളിവുഡ് നടനും സംവിധായകനുമായിരുന്ന ജോര്‍ജ്ജ് എംഗ്ലണ്ടിനെ വിവാഹം കഴിച്ചു എങ്കിലും 1979 ല്‍ ഇവര്‍ വിവാഹമോചിതരായി. ഈ ബന്ധത്തില്‍ അഞ്ചുമക്കളുണ്ട്. ഹൈ ഹോളിഡേയാണ് ക്ലോറിസ് അവസാനമായി അഭിനയിച്ച ചിത്രം. 2020 ല്‍ ഷൂട്ടിങ് പൂര്‍ത്തിയായി എങ്കിലും ഈ ചിത്രം ഇനിയും റിലാസായിട്ടില്ല.
