Connect with us

ദിലീപിനെ വേണ്ടി കാവ്യ ഇന്ന് കോടതിൽ! നടി ആക്രമിക്കപ്പെട്ട കേസ് വമ്പൻ ട്വിസ്റ്റിലേക്ക്… കാവ്യ മുമ്പ് നല്‍കിയ മൊഴി!

Malayalam

ദിലീപിനെ വേണ്ടി കാവ്യ ഇന്ന് കോടതിൽ! നടി ആക്രമിക്കപ്പെട്ട കേസ് വമ്പൻ ട്വിസ്റ്റിലേക്ക്… കാവ്യ മുമ്പ് നല്‍കിയ മൊഴി!

ദിലീപിനെ വേണ്ടി കാവ്യ ഇന്ന് കോടതിൽ! നടി ആക്രമിക്കപ്പെട്ട കേസ് വമ്പൻ ട്വിസ്റ്റിലേക്ക്… കാവ്യ മുമ്പ് നല്‍കിയ മൊഴി!

നടി ആക്രമിക്കപ്പെട്ട കേസിന് ചൂടേറുന്നു. കേസിലെ സാക്ഷി വിസ്താരം കഴിഞ്ഞദിവസം പുനഃരാരംഭിച്ചിരിക്കുകയാണ്. പ്രൊസിക്യൂട്ടർ രാജി വെച്ചതിനെ തുടർന്ന് ഒരു ഘട്ടത്തിൽ വിചാരണ മുടങ്ങിയിരുന്നു. ഇതിനെ തുടർന്ന് പുതിയ പ്രൊസിക്യൂട്ടറെ നിയമിച്ചിരുന്നു. ഇതിന് ശേഷമാണ് കേസിൽ വിസ്താരം പുനഃരാരംഭിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവനെ ഇന്ന് വിചാരണ കോടതി വിസ്തരിക്കും. കേസിലെ പ്രധാന സാക്ഷികളിലൊരാണ് കാവ്യ മാധവന്‍. അന്വേഷണ സംഘം നേരത്തെ കാവ്യയെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഒന്നുമറിയില്ല എന്നാണ് അന്ന് കാവ്യ മൊഴി നല്‍കിയത്. ഇക്കാര്യത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ നാളെ പ്രോസിക്യൂഷന്‍ ചോദിച്ചറിഞ്ഞേക്കും. അതിനിടെ
കഴിഞ്ഞാഴ്ച കാവ്യ മാധവന്റെ സഹോദരന്‍ മിഥുനെയും ഭാര്യയെയും വിസ്തരിച്ചിരുന്നു. ശേഷമാണ് കാവ്യയെ വിസ്തരിക്കുന്നത്. അടുത്താഴ്ച സംവിധായകന്‍ നാദിര്‍ഷയെ കോടതി വിസ്തരിക്കും. ഫെബ്രുവരി 2നാണ് നാദിര്‍ഷയെ വിസ്തരിക്കുക എന്നാണ് വിവരം. അതേസമയം, കേസിലെ പ്രതിയായ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

അതിനിടെ നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായി മാറിയ പത്താം പ്രതി വിപിൻലാലിന് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 29ന് വിചാരണക്കോടതിയിൽ ഹാജരായി ജാമ്യ വ്യവസ്ഥകൾ നടപ്പാക്കണമെന്ന് ഉത്തരവിലുണ്ട്. മാപ്പുസാക്ഷിയായതിന് പിന്നാലെ വിയ്യൂർ ജയിലിൽ അധികൃതർ വിപിൻലാലിനെ വിട്ടയച്ചിരുന്നു. ജാമ്യം ലഭിക്കും മുമ്പ് വിട്ടയച്ച നടപടി ചട്ടവിരുദ്ധം എന്നായിരുന്നു കൊച്ചിയിലെ വിചാരണക്കോടതിയുടെ കണ്ടെത്തൽ. തുടർന്ന് വിപിൻലാലിനെ അറസ്റ്റ് ചെയ്യാൻ വാറന്‍റും പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

മറ്റൊരു കേസിൽ കാക്കനാട് ജയിലിൽ കഴിയവേയാണ് വിപിൻ ലാലിനെ നടിയെ ആക്രമിച്ച കേസിൽ പത്താം പ്രതിയും പിന്നീട് മാപ്പു സാക്ഷിയും ആക്കിയത്. വിയ്യൂർ ജയിലിൽ കഴിയവേ ആദ്യ കേസിൽ ജാമ്യം ലഭിച്ചതോടെയാണ് ജയിൽ സൂപ്രണ്ട് ഇയാളെ മോചിപ്പിച്ചത്. ഈ നടപടി ചോദ്യം ചെയ്ത്, കേസിലെ എട്ടാം പ്രതി ദിലീപ് നൽകിയ ഹർജിയിലായിരുന്നു വാറണ്ട് പുറപ്പെടുവിച്ചത്. കോട്ടയം സ്വദേശിയായ ഇയാള്‍ നിലവില്‍ കാസര്‍കോട്ടെ ബന്ധു വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെയെത്തി ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് വിപിന്‍ നേരത്തെ പറഞ്ഞിരുന്നു.

2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റിലായി. വൈകാതെയാണ് ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന് ആരോപണം ഉയര്‍ന്നത്. ദിലീപ് അറസ്റ്റിലാകുകയും മൂന്ന് മാസത്തോളം ജയിലില്‍ കഴിയുകയും ചെയ്തു. കേസിലെ ചില സാക്ഷികള്‍ നേരത്തെ കോടതിയില്‍ കൂറുമാറിയിരുന്നു.

More in Malayalam

Trending