Malayalam
ആ ഫോട്ടോ കണ്ട് ഞെട്ടിപ്പോയി! തെളിവുകള്‍ ആയിരുന്നു എല്ലാം; തുറന്നു പറഞ്ഞ് കണ്ണന് സാഗര്‍
ആ ഫോട്ടോ കണ്ട് ഞെട്ടിപ്പോയി! തെളിവുകള്‍ ആയിരുന്നു എല്ലാം; തുറന്നു പറഞ്ഞ് കണ്ണന് സാഗര്‍
സിനിമാ സീരിയല്‍ മേഖലയില്‍ ഉള്ളവര്‍ക്കും സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ക്കും ഒരുപാട് ഓര്‍മ്മകളും അനുഭവങ്ങളും സൂക്ഷിച്ചു വെയ്ക്കാനുണ്ടാകും. അത്തരത്തില്‍ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന് കണ്ണന് സാഗര്‍. താരം പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍. കൊച്ചിന് സാഗറില്‍ കേറിയ സമയം ഒരു ബോംബെ പ്രോഗ്രാമിന് പോയപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചെടുത്ത ഫോട്ടോയാണ് സാഗര്‍ കണ്ണന് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചത്. കുറച്ചുനാള്‍ മുമ്പ്, സൗദിയില്‍ നിന്നും ഒരു ചെങ്ങാതി വിളിച്ചു, എനിക്ക് ആദ്യം മനസിലായില്ല, പറഞ്ഞു പരിചയപ്പെടുത്തിയപ്പോള്‍ മനസിലായി, പണ്ട് കൊച്ചിന് സാഗറില്‍ അബിക്കയുടെ വിശ്വസ്തനായിരുന്ന നൗഷാദ് ആയിരുന്നു, അങ്ങേതലക്കല്‍, ട്രൂപ്പു നോക്കി നടത്തിപ്പ് ഇദ്ദേഹമായിരുന്നു.
വര്‍ഷം കുറേയായില്ലേ, കാര്യങ്ങള്‍ പറഞ്ഞക്കൂട്ടത്തില്‍ വാട്സാപ്പില്‍ ഞാന്‍ ഒരു കാര്യം അയക്കാം, അതില്‍ മലയാള സിനിമയുടെ അഭിമാനവും, പ്രിയങ്കരനുമായ സലിം കുമാറിന്റെ അടുത്തിരിക്കുന്ന ആളാണ് ഞാന്‍ എന്നും പറഞ്ഞു. ഫോട്ടോ വന്നതും ഞാന്‍ ഞെട്ടി, കൊച്ചിന് സാഗറില്‍ കേറിയ സമയം ആയിരുന്നപ്പോള്‍ ഒരു ബോംബെ പ്രോഗ്രാമിന് പോയപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചെടുത്ത ഫോട്ടോയായിരുന്നു അത്. ആകെ ഒന്ന് പരത്തിനോക്കി അത്ഭുതപ്പെട്ടു, കാരണം തെളിവുകള്‍ക്കായി, വല്ലപ്പോഴും ഒന്ന് എടുത്തു നോക്കാന്‍, പഴയകാല സ്മരണകള്‍ ഒന്നയവിറക്കാന്‍ കയ്യില്‍ ഒന്നുമില്ലതിരുന്നു. സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞുപോയി, നൗഷാദിനോട് നന്ദിയും പറഞ്ഞു, രണ്ടര വര്‍ഷത്തോളം പ്രിയ നടന് ഉള്‍പ്പെട്ട ടീം ഉണ്ടായിരുന്നു.
ബോംബെ മലയാളി അസോസിയേഷന് സംഘടിപ്പിച്ച പരിപാടി, പന്ത്രണ്ടു വേദികളില്‍ പ്രോഗ്രാം ചെയ്തു എന്നാണ് തന്റെ ഓര്‍മ്മയെന്നും കൂടെ പണ്ടുണ്ടായിരുന്ന സഹോദരങ്ങളായ പല മിമിക്രി ആര്‍ട്ടിസ്റ്റുകളും വിട്ടു പിരിഞ്ഞുവെന്നും കണ്ണന് സാഗര്‍ പറയുന്നു. സാഗറില്‍ താനുണ്ടായിരുന്ന ആ നല്ല നാളുകള്‍ ഓര്‍മ്മിക്കാന്‍ കൈവശം കുറച്ചു ഫോട്ടോകള്‍ കൂടി ബാക്കിയുണ്ട് എന്നു നൗഷാദ് പറഞ്ഞപ്പോള്‍ എത്രയും വേഗം ഒന്നയച്ചുതരാന് ആകാംഷയോടെ ആവശ്യപ്പെട്ടുവെന്നും വിട്ടു പിരിഞ്ഞവരെയും പ്രിയപ്പെട്ട അബിക്കയെയും സ്മരിക്കുന്നുവെന്നു കണ്ണന് സാഗര്‍ പറഞ്ഞു നിര്‍ത്തി.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തകിടം മറിഞ്ഞവരാണ് തുച്ഛമായ വേതനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന കലാകാരന്മാരും മിമിക്രി താരങ്ങളും. സ്റ്റേജ് ഷോകളും ഷൂട്ടിംഗും ഒന്നും ഇല്ലാതിരുന്നതു കൊണ്ടു തന്നെ ലോക്ക്ഡൗണ്‍ കൊണ്ട് ഏറെ ബുദ്ധിമുട്ടിയതും ഇവരാണ്. ജീവിത പ്രാരാബ്ധത്താല്‍ പെയിന്റ് പണിയ്ക്ക് പോയ ഒരു കലാകാരനെ അവതരിപ്പിച്ച് കണ്ണന് സാഗര്‍ എത്തിയിരുന്നു. ഈ ഹ്രസ്വചിത്രം ഒരുക്കിയതാകട്ടെ, കണ്ണനും മക്കളും ചേര്‍ന്ന് തന്നെ. സോഷ്യല്‍ മീഡീയയില്‍ ഏറെ വൈറലായിരുന്നു ഈ ചിത്രം. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് എത്തിയത്.
